തെലങ്കാനയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 250ലേറെ പേര്‍ ഈ വിവാഹത്തില്‍ പങ്കെടുത്തു

തെലങ്കാനയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 ആളുകള്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ള വിവാഹത്തില്‍ 250ലേറെ പേര്‍ പങ്കെടുത്തു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതലുകളൊന്നും സ്വീകരിച്ചുമില്ല. പങ്കെടുത്തവരിലൊരാള്‍ക്ക് പിന്നീട് കോവിഡ് ബാധിച്ചതോടെയാണ് കൂടുതല്‍ പേരെ പരിശോധിച്ചത്. വരനും വധുവിനും ഇരുവരുടെയും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























