കാശ് തരുന്നത് അണ്ണനോ,ചേച്ചിയോ? രാഹുലിന്റെ കടൽ ചാട്ടം... താമസിച്ച നക്ഷത്ര ഹോട്ടലിന്റെ വാടകയും തേച്ചു...

ഇപ്പോൾ കേരളത്തിൽ ചർച്ചായകുന്ന ഒരു കോമഡി സംഭവമുണ്ട്. അത് മുൻപ് നടന്നപ്പോൾ വൻ കോമഡി ആയതാണ്. വോട്ട് പിടിത്തത്തിനായി കോൺഗ്രസിന്റെ ഇളമുറ തമ്പുരാനായ ശ്രീമാൻ രാഹുൽ ഗാന്ധി കടലിൽ ചാടിയ സംഭവത്തിനെ കുറിച്ചാണ് ഈ പറയുന്നത്.
കടലിൽ ചാടിയത് കടലിൽ കായം കലക്കിയത് പോലെ ആയെങ്കിലും മിനിമം വന്ന് താമസിച്ചതിന്റെ കാശെങ്കിലും കൊടുക്കാമായിരുന്നു. അതിപ്പോ പാർട്ടി ഫണ്ട് അനുവദിച്ചിട്ടും കൊടുക്കാത്തതാണോ എന്ന കാര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് വേണം പറയാൻ. എന്തായാലും സംഗതി നാറ്റക്കേസായപ്പോൾ കാശ് കൊടുത്ത് ഒതുക്കി എന്നൊക്കെ പറയുന്നുണ്ട്.
നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു വയനാട് എംപിയായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയയത്. വന്നപ്പോൾ താമസിച്ച ഹോട്ടലന്റെ വാടക ഇതുവരെ നല്‍കിയില്ലെന്നായിരുന്നു ഉയർന്ന് കേട്ടിരുന്ന ആരോപണം.
കളിഞ്ഞ ഫെബ്രുവരിയില്‍ പ്രചാരണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ ബില്‍ ഡിസിസി ഇതുവരെയും അടച്ചില്ലെന്നാണ് സോഷ്യൽ മീഡിയയിലും മറ്റും കേൾക്കുന്നത്.
മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനായി കൊല്ലം ബീച്ച് ഓര്‍ക്കുട്ടിലാണ് രാഹുല്‍ ഗാന്ധി തങ്ങിയത്. ആറ് ലക്ഷം രൂപയാണ് ഹോട്ടലുകാര്‍ ഇതിനായി ബില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന്,
മറ്റൊരു കോണ്‍ഗ്രസ് നേതാവ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഹോട്ടലില്‍ എത്തിയപ്പോള്‍ അധികൃതര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവ വിവരം പുറത്തറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കേരളത്തിലെ വിവിധ ജില്ലകളില്‍ യുഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഈ നേതാവ് പിന്നീട് തിരക്കിയപ്പോഴാണ് രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി സംഘടിപ്പിച്ച മൈക്ക് സെറ്റ്, സ്റ്റേജ് എന്നിവയുടെ വാടകയും കൊടുത്തിട്ടില്ലെന്ന് അറിയുന്നത്.
ഇതോടെ പ്രചാരണ പരിപാടികള്‍ക്കായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനായി ബോട്ട് മുതലാളികളില്‍ നിന്നും കൊല്ലത്തെ മറ്റ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ കാണുന്നില്ലെന്നും ആക്ഷേപവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.
സംഭവത്തില്‍ ജില്ലാ നേതൃത്വം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്‌ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ ചാടിയത് ആ സമയത്തെ വലിയ വാർത്തയായിരുന്നു.
മത്സ്യതൊഴിലാളികളുടെ പ്രശ്‌നം നേരിട്ടറിയാനാണ് കടലിൽ ചാടിയതെന്നായിരുന്നു കോൺഗ്രസ് പ്രചാരണം. ഹോട്ടൽവാടക നൽകാത്തത് ജില്ലാ കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്‌തെങ്കിലും പരിഹാരമായില്ല.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, ടി. എൻ. പ്രതാപൻ എംപി എന്നിവരുടെ നേതൃത്വത്തിലാണ് അതീവ രഹസ്യമായി രാഹുൽഗാന്ധിയുടെ ‘കടൽചാട്ടം’ ആസൂത്രണം ചെയ്‌തത്.
ഫിഷർമെൻ കോൺഗ്രസ് പ്രസിഡന്റായ ടി. എൻ. പ്രതാപൻ ഇതിനായി ദിവസങ്ങൾക്കു മുമ്പേ ഇതേ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരുന്നു. കടൽചാട്ട നാടകത്തിനു ശേഷം ബീച്ചിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു. സംഗമത്തിനായി ലക്ഷങ്ങൾ പിരിച്ചതും ചർച്ചയായിട്ടുണ്ട്.
പരിപാടിയുടെ പേരിൽ കൊല്ലത്തെ ബോട്ടുടമകളിൽനിന്നും വ്യവസായികളിൽനിന്നും വൻതോതിൽ പണം പിരിച്ചു. പണപ്പിരിവിനെക്കുറിച്ച് കോൺഗ്രസ് മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്‌തഫയുടെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് വൈറലായി.
ലക്ഷങ്ങൾ പിരിച്ചിട്ടും മത്സ്യത്തൊഴിലാളി സംഗമത്തിനായി നിർമിച്ച സ്‌റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നൽകിയില്ലെന്ന് പോസ്‌റ്റിൽ പറയുന്നു.
എന്നാൽ സംഭവം വൈറലായതോടെ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോളാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സിപിഐഎം നേതാവ് പി. ജയരാജനും ഇന്ന് രംഗത്തെത്തിയിരുന്നു. കാശ് അണ്ണന്‍ തരുമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്കിൽ തമാശ രൂപണ കുറിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ ഫെബ്രുവരി 24ന് താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും ജയരാജന്‍ പങ്കുവെച്ച പത്രത്തിലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു.
എന്തായാലും സംഗതി കൈവിട്ട് മാധ്യമ വാർത്തകളിൽ വരെ നിറഞ്ഞു, പിന്നീട് കൊല്ലം ജില്ലയിൽ നിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ഇക്കാര്യം കേന്ദ്രനേത്യത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതോടെയാണ് അടിയന്തിര ഇടപെടലുണ്ടായതെന്നാണ് കരുതുന്നത്.
ഇതോടെ സാമ്പത്തിക ഇടപാടുകൾ സെറ്റിൽ ചെയ്‌തു കഴിഞ്ഞതായി ശനിയാഴ്‌ച ഉച്ചയ്‌ക്ക് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിന്റെ ജനറൽ മാനേജറുടെ അറിയിപ്പ് വന്നു. എന്നാൽ പണം അടച്ച ബിൽ ഇല്ലാതെയും തീയതി വയ്‌ക്കാതെയുമുള്ള ലെറ്റര്‍പാഡാണ് പുറത്തു വന്നത്.
ഇതിനിടെ തീയതി വയ്‌ക്കാത്ത ലെറ്റര്‍പാഡ് ചോദ്യം ചെയ്‌തും എഫ്‌ബി പോസ്‌റ്റ് പുറത്തിറങ്ങി. മാധ്യമങ്ങളിൽ വന്ന വാർത്തക്കെതിരെ ഡിസിസി പ്രസിഡന്റു ബിന്ദുക്യഷ്‌ണ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണവും കോണ്‍ഗ്രസിന് തിരിച്ചടിയായി എന്നു വേണം പറയാൻ.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമുള്ള പ്രചാരണത്തിന് രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ജില്ലകൾ സന്ദർശിച്ചതിന്റെ ചെലവ് കെപിസിസി നൽകിയിരുന്നതായി കെപിസിസി ട്രഷറർ കെ. കെ. കൊച്ചുമുഹമ്മദ് ദേശാഭിമാനിയോട് വെളിപ്പെടുത്തിയിരുന്നു. കൊല്ലം ജില്ലയിൽ പ്രിയങ്കഗാന്ധി സന്ദർശനം നടത്തിയതിന് 12 ലക്ഷം രൂപ നൽകിയിട്ടുണ്ട്.
ദേശീയ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീയതി തീരുമാനിച്ചതിന് മുൻപായിരുന്നതിനാൽ രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തിന് കെപിസിസി പണം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് ചെലവിന് എല്ലാ ഡിസിസികൾക്കും കെപിസിസി നൽകിയ അഞ്ചു ലക്ഷം രൂപ വീതം നൽകിയിട്ടുണ്ടെന്നും കൊച്ചുമുഹമ്മദ് വ്യക്തമാക്കി.
ഇനിയിപ്പോ അടച്ചാലും ഇല്ലേലും കിട്ടാൻ ഉള്ളതൊക്കെ വയറ് നിറച്ച് കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























