ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ തള്ളിയത് വെള്ളത്തിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ തള്ളിയത് വെള്ളത്തിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പർ സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, വെള്ളത്തിലൂടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളത്തിലെ മറ്റ് ഘടകങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡുകളോട് നിര്‍ദേശിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. നിറം, പി.എച്ച് ലെവല്‍, ഓക്സിജന്‍ അളവ് എന്നിവ പരിശോധിച്ചപ്പോള്‍ വലിയ മാറ്റം കണ്ടില്ലെന്നും നദിയുടെ ഒഴുക്ക് തൃപ്തികരമാണെന്നും യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ആശിഷ് തിവാരി പറഞ്ഞു.
https://www.facebook.com/Malayalivartha

























