19കാരന്‍ 24കാരിയായ കാമുകിയെ നിസാരപ്രശ്നത്തിനു പുരുഷന്‍മാരുടെ ശുചിമുറിയിലെ ടാപ്പിൽ ഇടിച്ച് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിനുശേഷം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൂക്കിയെടുത്ത് പോലീസ്

നിസാര വഴക്കിനെ തുടര്‍ന്ന് കൗമാരക്കാരന്‍ 24കാരിയായ ത്യന്റെ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തി. വ്യാഴാഴ്ച അന്ധേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കൃത്യം നടന്നത്.
24 കാരിയായ ജ്യോതി ഗൗഡയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നിയാസ് അന്‍സാരിയെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടുകയും ചെയ്തു.
മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന ജ്യോതിയും അന്‍സാരിയും മീര റോഡ് പ്രദേശത്തെ വഴിയരികിലായിരുന്നു താമസം. ജോലിയുടെ ഭാഗമായി ഇരുവരും എല്ലാ ദിവസവും നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. മെയ് 27 ന് രാത്രി ഏഴു മണിയോടെ മറ്റൊരു കാമുകി-കാമുകന്‍മാര്‍ക്കൊപ്പം അന്ധേരി (കിഴക്ക്) പരിസരത്ത് എത്തി.
നിസ്സാരമായ വഴക്കിനെ തുടര്‍ന്ന് അന്‍സാരി ജ്യോതിയെ സമീപത്തെ മെട്രോ റെയില്‍ സ്റ്റേഷന് താഴെയുള്ള പുരുഷന്മാരുടെ ശുചിമുറിക്കരികിലേക്ക് ഓടിച്ചു. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ പ്രതി ജ്യോതിയുടെ തല വെള്ളത്തിെന്റ ടാപ്പില്‍ ഇടിച്ച് പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ ജ്യോതി മരിച്ചു.
ശുചിമുറിയിലെ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം അന്‍സാരി അവിടെ നിന്ന് രക്ഷെപട്ടു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റേ കമിതാക്കളെ കണ്ടെത്തുകയും അവരിലൂടെ അന്‍സാരിയിലേക്ക് എത്തുകയുമായിരുന്നു പൊലീസ്.
വെള്ളിയാഴ്ച പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജോഗേശ്വരി പ്രദേശത്തെ ഒളിത്താവളത്തില്‍ നിന്നാണ് അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























