വ്യാജ മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ച് കോടികളുടെ തട്ടിപ്പ്; മലയാളിയും സംഘവും പിടിയില്‍, ബെംഗളൂരു പോലീസിന്‍റെ സൈബര്‍ ക്രൈംവിഭാഗം പിടികൂടിയത് മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരെ

വ്യാജ മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ച് കോടികളുടെ തട്ടിപ്പ്. മലയാളിയും സംഘവും പിടിയിലായതായി റിപ്പോർട്ട്. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബര്‍ ക്രൈംവിഭാഗം കയ്യോടെ പിടികൂടിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയെന്ന് കണ്ടെത്തിയതായും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.
വിവിധ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് പവര്‍ബാങ്ക്, സണ്‍ ഫാക്ടറി എന്നീ ആപ്പുകള്‍ വഴിയാണ് സംഘം നിക്ഷേപം സ്വീകരിച്ചിരുന്നത് എന്നാലിന് കണ്ടെത്തിയിരിക്കുന്നത്. ആഴ്ച കൂടുമ്പോള്‍ നല്ല പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മാസങ്ങള്‍ക്കകം ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഇവരുടെ അക്കൗണ്ടുകളിലേക്ക് 290 കോടി രൂപയുടെ നിക്ഷേപമെത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുകള്‍ പോലീസ് ഏറ്റെടുത്ത് മരവിപ്പിച്ചിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനസ് അഹമ്മദാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാള്‍ക്ക് ചൈന കേന്ദ്രീകരിച്ചുള്ള ഹവാല റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























