വ്യാജ ആപ്പുകള്‍ നിര്‍മിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ്; മലയാളിയും സംഘവും പിടിയില്‍; അനസ് അഹമ്മദാണ് തട്ടിപ്പിന്റെ സൂത്രധാരന്‍; പിടിയിലായവരില്‍ ചൈന, ടിബറ്റ് സ്വദേശികളും; 290 കോടി രൂപയുടെ തട്ടിപ്പ്; പ്രതികള്‍ പിടിയിലായത് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന്

വ്യാജ ആപ്പുകള്‍ നിര്‍മിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് വീണ്ടും. രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പൊലീസിന്റെ സൈബര്‍ ക്രൈംവിഭാഗം പിടിയിലായത്.
ഇവരുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയെന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു. വിവിധ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് പവര്‍ബാങ്ക്, സണ്‍ ഫാക്ടറി എന്നീ ആപ്പുകള്‍ വഴിയാണ് സംഘം നിക്ഷേപം സ്വീകരിച്ചിരുന്നത്. ആഴ്ച കൂടുമ്പോള്‍ നല്ല പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മാസങ്ങള്‍ക്കകം ആപ്പുകള്‍ പ്ലേസ്റ്റോറില്‍നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. മലയാളിയായ അനസ് അഹമ്മദ്, രണ്ട് ചൈനീസ് സ്വദേശികള്‍, രണ്ട് ടിബറ്റ് സ്വദേശികള്‍ എന്നിവരടക്കം 9 പേരാണ് പിടിയിലായത്.
ഡല്‍ഹി, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഇവരുടെ അക്കൗണ്ടുകളിലേക്ക് 290 കോടി രൂപയുടെ നിക്ഷേപമെത്തിയതായി പോലീസ് കണ്ടെത്തി. അക്കൗണ്ടുകള്‍ പോലീസ് ഏറ്റെടുത്ത് മരവിപ്പിച്ചിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനസ് അഹമ്മദാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇയാള്‍ക്ക് ചൈന കേന്ദ്രീകരിച്ചുള്ള ഹവാല റാക്കറ്റുമായി നേരിട്ടു ബന്ധമുണ്ട്. ചൈനയില്‍ പഠിച്ച് ചൈനീസ് സ്വദേശിനിയെ ഇയാള്‍ വിവാഹം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പണം നിക്ഷേപിച്ചവര്‍ രേഖകള്‍ സഹിതം ബെംഗളൂരു പോലീസുമായി ബന്ധപ്പെടാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























