വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചു

65 കാരിയായ വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപെടുത്തിയ ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചതായി പൊലീസിന്റെ കണ്ടെത്തല്‍. ഡല്‍ഹിയിലെ ബുരാരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രാജവതി ദേവി എന്ന 65 കാരിയെയാണ് അക്രമികള്‍ കഴുത്തറുത്ത് കൊലപ്പടുത്തിയത്. സംഭവം നടക്കുമ്പോള്‍ താനും ഭാര്യയും അവരുടെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെ പുറത്തുപോയി തിരിച്ചെത്തിയ മകനും ഭാര്യയുമാണ് അമ്മയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























