കഞ്ചാവ് നിറച്ച കേക്ക് വില്പ്പന; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

മുംബൈ നഗരത്തിലെ ബേക്കറി വഴി കഞ്ചാവ് നിറച്ച കേക്ക് വിറ്റതിന് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. പുതുതലമുറയില്‍ ഇത്തരം കേക്കുകളുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്.
കഞ്ചാവ് ചേര്‍ത്താണ് കേക്കുള്‍ തയാറാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ കഞ്ചാവ് കേക്ക് നിര്‍മിച്ചതിന് ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എന്‍.സി.ബി മുംബൈ പറഞ്ഞു. റെയ്ഡില്‍ 830 ഗ്രാം കേക്കും 160 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി മലാഡ് ഭാഗത്തുനിന്നാണ് കേക്കുള്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവിടെനിന്ന് ആരാണ് ഇത്തരം കേക്കുകള്‍ വാങ്ങുന്നത്, ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha

























