കന്നട നടന്‍ സഞ്ചാരി വിജയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ദേശീയ പുരസ്‌കാരം ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബംഗളുരുവില്‍ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തില്‍പെട്ടത്. തുടര്‍ന്ന് അദ്ദേഹത്ത ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. നാടക രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടനാണ് സഞ്ചാരി വിജയ്. ആദ്യ ചിത്രം 2011ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹോഗിബ്ത്‌നയാണ്. നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരം നേടിയിരുന്നു. ചിത്രത്തില്‍ താരം ട്രാന്‍സ്‌ജെന്‍ഡറായാണ് എത്തിയത്. കന്നടയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ഹിന്ദിയിലും വിജയ് അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























