38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും!! ലോകത്തിലെ ഏറ്റവും വലിയ ഗൃഹനാഥന്‍ നിര്യാതനായി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) നിര്യാതനായി. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത് . അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത് . മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണവിവരം ട്വീറ്റിലൂടെയാണ് അറിയിച്ചത്.
പതിനേഴാം വയസിൽ തന്നെക്കാൾ മൂന്ന് വയസ് മുതിർന്ന സ്‌ത്രീയെ വിവാഹം ചെയ്‌താണ് സിയോൺ വിവാഹ പരമ്പരയ്‌ക്ക് തുടക്കം കുറിച്ചത്. ഒരു വർഷത്തിനിടെ തന്നെ പത്ത് സ്ത്രീകളെ വിവാഹം ചെയ്‌ത സിയോണിന്‍റെ വിവാഹം പിന്നെ തുടർക്കഥയായി മാറുകയായിരുന്നു.
ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാൾ ക്രിസ്ത്യൻ അവാന്തര വിഭാഗത്തിലെ അംഗമാണ് സിയോണ. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. 00 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. സിയോണയുടെ മുറിയോട് ചേർന്ന ഡോർമറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.
\
https://www.facebook.com/Malayalivartha

























