ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റംസാൻ ആഘോഷമാണെന്നും ഭരണകൂടത്തിനെതിരായ ക്യാമ്പയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ

ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പട്ടേല്‍ വിലയിരുത്തും. അഡ്മിനിസ്ടേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്.
ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്ച ദ്വീപിലുണ്ടാകും. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ദ്വീപുകളില്‍ കരിദിനം ആചരിക്കുന്നത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.
അതേസമയം ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേല്‍ പറഞ്ഞു
. ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാകാൻ കാരണം റംസാൻ ആഘോഷമാണ്. ഇതുവരെ ലക്ഷദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രം .. കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിലാണ് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ കേസ് ഉളളത് . ദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാമ്പയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു
കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. വികസനത്തെ എതിർക്കുന്നവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിൽ. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിന് വേണ്ടിയാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ അവസാന നിമിഷം വഴി മാറ്റി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു പട്ടേൽ പദ്ധതിയിട്ടിരുന്നത്.
എന്നാൽ കേരളത്തിലെത്താതെ നേരിട്ട് ലക്ഷദ്വീപിലേക്ക് പോകുന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ യാത്ര ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























