കളളപ്പണം തടയല്‍ നിയമപ്രകാരം ഹാജരാക്കേണ്ട മതിയായ രേഖകള്‍ ഇല്ല; അദാനി ഗ്രൂപ്പിന്റെ മൂന്ന് അക്കൗണ്ടുകള്‍ ദേശീയ സുക്യൂരിറ്റീസ് ഡെപ്പോസിറ്ററി മരവിപ്പിച്ചു! പിന്നാലെ 25 ശതമാനത്തോളം ഓഹരികള്‍ കൂപ്പുകുത്തി

കളളപ്പണം തടയല്‍ നിയമപ്രകാരം ഹാജരാക്കേണ്ട മതിയായ രേഖകള്‍ സമർപ്പിച്ചില്ല. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ മൂന്ന് അക്കൗണ്ടുകള്‍ ദേശീയ സുക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്‌ഡിഎല്‍) മരവിപ്പിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തിയാതായി റിപ്പോർട്ട്. അല്‍ബുല ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ട്, ക്രെസ്‌റ്റ ഫണ്ട്. എപിഎംഎസ് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടാണ് മതിയായ കാരണം വ്യക്തമാക്കാത്തതിനാൽ എന്‍എസ്‌ഡിഎല്‍ മരവിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഈ നടപടിയെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ 25 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കമ്പനിയുടെ ഓഹരിവിപണിയിലെ വലിയ ഇടിവാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. നിഫ്‌റ്റിയുടെ 50 ലിസ്‌റ്റ് ചെയ്‌ത അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും 19 ശതമാനം ഇടിഞ്ഞതായി റിപോർട്ട്. വിഷയത്തില്‍ സെബിയോ, എന്‍എസ്‌ഡിഎല്ലോ പ്രതികരിച്ചില്ല. മൂന്ന് അക്കൗണ്ടുകളിലായി ഏതാണ്ട് ആറ് ബില്യണ്‍ ഡോളര്‍ ( 435 ബില്യണ്‍ രൂപ) നിക്ഷേപം ഉണ്ടെന്നാണ് കരുതുന്നത്.
അതേസമയം ഓഹരിയില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ അദാനി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയായിരുന്നു ഒന്നാമത് നിൽക്കുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിയില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ട്രാന്‍സ്‌മിഷന്‍ ഓഹരികളില്‍ എട്ട് മടങ്ങ് വര്‍ദ്ധനവും രേഖപ്പെടുത്തി. അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് ഷെയര്‍ 1114 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. അദാനി തുറമുഖങ്ങളുടെ അദാനി പോര്‍ട്ട്സ് 148 ശതമാനവും അദാനി ഗ്രീന്‍ 267 ശതമാനവും ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























