ഉത്തര്‍പ്രദേശില്‍ പ്രായമായവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശില്‍ പ്രായമായവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'എല്‍ഡര്‍ലൈന്‍' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്തെ പ്രായമായ ആളുകള്‍ക്ക് വൈകാരിക പരിചരണവും, പിന്തുണയും, നിയമസഹായവുമാണ് യോഗി സര്‍ക്കാര്‍ നല്‍കുന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതല്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
വളരെ നല്ല സംരംഭമാണിതെന്നാണ് എല്‍ഡര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. എല്‍ഡര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് വേണ്ടി ടോള്‍ ഫ്രീ ഹെല്‍പ്പ്ലൈന്‍ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























