ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ; പ്രവർത്തന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണിവരെ; മാസ്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കില്ല

തമിഴ്നാട്ടില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ ഒരു മാസത്തിന് ശേഷം ഇന്ന് മുതല്‍ വീണ്ടും തുറന്നു. തമിഴ്നാട് സര്‍ക്കാറിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറന്നത്. സ്വകാര്യ ബാറുകളും മറ്റും ഇപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം അനുവദിച്ചിട്ടുള്ളത്.
മാസ്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കേണ്ടതില്ല എന്നാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഒരാള്‍ക്ക് ഒരു ഫുള്‍ ബോട്ടില്‍ മദ്യം മാത്രമാണ് നല്‍കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയും അവരോട് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാനായി പൊലീസിനെയും വിന്യസിച്ചിരുന്നു. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് മദ്യം വാങ്ങാനെത്തുന്നത് തടയാനായി അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്ബ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നീ പ്രദേശങ്ങളിലെ മദ്യശാലകള്‍ തുറന്നിട്ടില്ല.
ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് മധുര സ്വദേശിയായ ഒരാള്‍ മദ്യക്കുപ്പികള്‍ ആരാധിക്കുന്ന വിഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























