വഴിയില്‍ മൂത്രമൊഴിച്ചതിന് ഇരുപതുകാരനായ യുവാവിനോട് നാട്ടുകാര്‍ കാട്ടിയ ക്രൂരത?

വഴിയില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുകാരനെ നാട്ടുകാര്‍ വെടിവെച്ചു കൊന്നു. ലെസ്റ്റര്‍ യുനെറ്റസ് എന്ന യുവാവ് സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവച്ചു കൊല്ലുകയുമായിരുന്നു. ആരില്‍ നിന്നോ മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്. പിന്നീട് ഇയാള്‍ റോഡില്‍ നിന്ന് മൂത്രമൊഴിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് അവിടെ താമസിച്ചിരുന്നവര്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എത്രപേര്‍ യുവാവുമായി തര്‍ക്കിച്ചുവെന്ന് വ്യക്തമെല്ലെങ്കിലും രണ്ടു പ്രതികളെയാണ് പോലീസ് തിരയുന്നത്. ഇതില്‍ ഒരാള്‍ പോലീസിനോട് വെടിവെപ്പില്‍ തന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു. ഇയാള്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വൈകിട്ടായിരുന്നു സംഭവം നടന്നതെങ്കിലും രാത്രി പത്തരയോടെ ആയിരുന്നു പൊലീസിന് വിവരം ലഭിക്കുന്നത്. പോലീസ് എത്തിയപ്പോള്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റ് നിലത്ത് കിടന്നിരുന്ന ലെസ്റ്റര്‍ സംഭവ സഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























