കോവിഡ് വാക്‌സിനുകളുടെ വില പുനര്‍നിര്‍ണയിക്കാനൊരുങ്ങുന്നു; കമ്പനികളുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രജ്യത്ത് കോവിഡ് പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന വാക്‌സിനുകളായ കോവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കുന്നതിനായി നിര്‍മാണ കമ്ബനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ സാധ്യത. നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് കോവാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത് 150 രൂപയ്ക്കാണ്.
അതേസമയം ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനാല്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ 25 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 19 കോടി ഡോസ് കോവാക്‌സിനും 150 രൂപവച്ച് കമ്ബനികളില്‍ നിന്ന് സംഭരിച്ചത്.
സംസ്ഥാനങ്ങള്‍ക്ക് കോവാക്‌സിന്‍ 400 രൂപയ്ക്കും കോലിഷീല്‍ഡ് വാക്‌സിന് 300 രൂപയ്ക്കുമാണ് കമ്ബനികള്‍ ഡോസിന് ഈടാക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില പുനര്‍നിര്‍ണയിച്ചിരുന്നു. സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ കോവിഷീല്‍ഡ് വാക്‌സിന് 780 രുപയും കോവാക്‌സിന് 1410 രൂപയുമാണ്.
https://www.facebook.com/Malayalivartha

























