കുടിയൻമാർക്ക് ഒരു സന്തോഷ വാർത്ത... അടച്ചിടലിനു ശേഷം മദ്യശാലകള്‍ തുറന്നു... ഓരാൾക്ക് ഒരു ഫുൾ... മാസ്ക്ക് മുഖ്യം ബിഗിലേ..!

കൊവിഡ് രോഗവ്യാപനത്തെ തടയാനുള്ള ലോക്ക്ഡൗണ്‍ നടപടിയുടെ ഭാഗമായി അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു മദ്യശാലകൾ. കേരളത്തിൽ ഉൾപ്പെടെ രോഗവ്യാപനം ഉയർന്ന് നിന്ന സാഹചര്യത്തിൽ ലോക്ക്ഡൗണും പിന്നീട് അടച്ചു പൂട്ടുകയുമായിരുന്നു.
എന്നാൽ ഇപ്പോൾ തുറന്ന് നൽകിയിരിക്കുന്നത് കേരളത്തിലല്ല മറിച്ച് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ്. തമിഴ്‌നാട്ടിലെ മദ്യശാലകള്‍ ഇന്നാണ് തുറന്നു നൽകിയത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായത്.
രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നത്.
സ്വകാര്യ ബാറുകള്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
നന്നായി അണുവിമുക്തമാക്കിയതിന് ശേഷമാണ് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ മദ്യശാലകള്‍ അടഞ്ഞു തന്നെ കിടക്കട്ടെയെന്നാണ് നിലവിലെ തീരുമാനം.
സാനിറ്റെസര്‍ നല്‍കിയതിന് ശേഷമാണ് എല്ലാവര്‍ക്കും മദ്യം നല്‍കുന്നത്. കൃത്യമായി സാമൂഹ്യ അകലം പാലിച്ചു വേണം ക്യൂ നില്‍ക്കാന്‍. തിരക്ക് നിയന്ത്രിക്കാന്‍ വിവിധ ഔട്ട്‌ലെറ്റുകളില്‍ പൊലീസ് സേനയേയും വിന്യസിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ക്ക് പരമാവധി ഫുള്‍ ബോട്ടില്‍ മദ്യം മാത്രമാണ് ഇപ്പോൾ നല്‍കുന്നത്.
കേരളത്തില്‍ നിന്നും ആളുകള്‍ അതിര്‍ത്തി കടന്ന് മദ്യം വാങ്ങുന്നത് തടയാനായി അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്ങോട്, ഊരമ്പ്, കളിയിക്കാവിള, കമ്മുമ്മാംമൂട് എന്നിവിടങ്ങളിലെ ബീവറേജസുകള്‍ തുറന്നിട്ടില്ല.
മദ്യശാലകള്‍ തുറക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് തുറക്കാൻ തീരുമാനമായത്.
ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് മധുര സ്വദേശിയായ ഒരാൾ മദ്യക്കുപ്പികൾ ആരാധിക്കുന്ന വിഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം, കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 22 മുതൽ അടഞ്ഞു കിടക്കുന്ന മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇതിനായുളള ആലോചനകൾ ഇപ്പോഴും നടക്കുന്നതേയുളളൂ. എന്നാൽ കളള് പാഴ്‌സലായി നൽകാൻ തീരുമാനമായിട്ടുണ്ട്. വേഗം ചീത്തയായി പോകുന്നതായതുകൊണ്ടാണ് കളള് പാഴ്‌സൽ അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനധികൃത മദ്യവിൽപന വർദ്ധിച്ചിരിക്കുന്ന സൂചനകളുളളതിനാൽ ഇത് തടയാൻ കർശന നടപടിയ്‌ക്ക് എക്‌സൈസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തെങ്ങിൽ നിന്നുമുണ്ടാക്കിയ നീരയ്‌ക്ക് ഇതുവരെ വിപണിയിൽ നല്ല സാന്നിദ്ധ്യമാകാൻ സാധിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
കശുമാവിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന പദ്ധതി കൂടുതൽ പരിശോധിച്ച ശേഷമേ നടപ്പാക്കാൻ കഴിയൂ. ഇതിന് ധാരാളം നൂലാമാലകളുണ്ടെന്നും എന്നാൽ കശുവണ്ടി കർഷകർക്ക് സഹായമാകുന്ന പദ്ധതി ഉപേക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗൺ മുതൽ അടഞ്ഞുകിടക്കുന്നതിനാൽ ബിവറേജസ് കോർപറേഷന് നിലവിൽ ആയിരം കോടിയിലേറെ രൂപയുടെ അധിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.വ്യാജ ചാരായത്തിന്റെയും മറ്റ് മാരക ലഹരിവസ്‌തുക്കളുടെയും ഒഴുക്ക് സംസ്ഥാനത്തേക്ക് കൂടിയതോടെ ബെവ്‌കൊ ആപ്പ് വഴി മദ്യവിതരണത്തിന് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇതും നടപ്പാക്കുന്ന തീരുമാനത്തിലെത്തിച്ചേർന്നിട്ടില്ല.
https://www.facebook.com/Malayalivartha

























