മദ്യപിക്കാനായി രണ്ട് വയസുകാരിയെ അച്ഛന്‍ വിറ്റത് 5000 രൂപയ്ക്ക്

മദ്യപിക്കാനായി രണ്ട് വയസുള്ള സ്വന്തം മകളെ 5000 രൂപയ്ക്ക് അച്ഛന്‍ വിറ്റു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. രമേശ് എന്നയാള്‍ മകളെ വിറ്റത്.മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് ഇയ്യാള്‍ മകളെ വിറ്റത്. കുട്ടിയെ മീട്ടുജെന എന്നയാള്‍ക്കാണ് ഇയാള്‍ കൈമാറിയിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെനയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. രമേശ് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിക്കാന്‍ പണം കണ്ടെത്താനായാണ് സ്വന്തം മകളെ വിറ്റതെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























