Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

നടുക്കുന്ന വിവരങ്ങൾ പുറത്ത്! അക്കമിട്ട് നിരത്തി സെക്സ് റാക്കറ്റിൽ അകപ്പെട്ട പെൺകുട്ടി... ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ!

15 JUNE 2021 12:27 AM IST
മലയാളി വാര്‍ത്ത

ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജിൽനിന്നാണ് പൊലീസിന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്.

അഞ്ചു വർഷത്തിനിടെ അഞ്ഞൂറിലേറെ പെൺകുട്ടികളെ ഇന്ത്യയിലേക്കു മാത്രം ഇവർ കടത്തിയിട്ടുണ്ട്. റാഫിഖ് അശ്‌റഫുൾ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെൺകുട്ടികളെ കടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

അതിനിടെ ടിക് ടോക്കിലൂടെയും പെൺകുട്ടികളെ വശീകരിച്ച് ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലേക്കു കടത്തുകയാണെന്ന വിവരവും പൊലീസിനു ലഭിച്ചു. പിടിയിലായ യുവതികളിൽനിന്നുൾപ്പെടെ ഇതു സംബന്ധിച്ച നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരക്കാരെ നിരീക്ഷിക്കാനാണ് ബംഗ്ലദേശ് സർക്കാരിന്റെയും തീരുമാനം. ‘ഒട്ടേറെ ടിക് ടോക് ഉപയോക്താക്കൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗ്ലദേശിലുള്ള ഇവരെ കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്...’ റാപിഡ് ആക്‌ഷൻ ബറ്റാലിയന്‍ വക്താവ് എഎൻഎം ഇമ്രാൻ ഖാൻ വിദേശ മാധ്യമത്തോടു പറഞ്ഞു.

ബെംഗളൂരുവിൽ പിടിയിലായ ടിക് ടോക് ഹൃദോയ് എന്നയാളുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട് ബംഗ്ലദേശിലെത്തിയ പെൺകുട്ടിയാണ് നിർണായക വിവരം പുറത്തുവിട്ടത്. ഇരുപത്തിരണ്ടുകാരിയായ മറ്റൊരു ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാൾ അടുത്തിടെ അറസ്റ്റിലായത്.

ടിക് ടോക്കിൽ വിഡിയോകൾ തയാറാക്കുന്നതിൽ മിടുക്കനായിരുന്നു. അങ്ങനെയാണു പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിൽ അയാൾക്കൊപ്പം ഇന്ത്യയിലേക്കു കടന്നു. ജോലി വാഗ്ദാനം ചെയ്തെങ്കിലും എത്തിപ്പെട്ടത് മോശം സാഹചര്യത്തിലേക്കായിരുന്നു...’ തിരികെ രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെൺകുട്ടി പറയുന്നു.


ഇന്ത്യയിലെത്തിയാൽ ഇവരെ ബംഗാളിലെ ഹൗറയിൽ എത്തിക്കും. തുടർന്ന് കുറച്ചു ദിവസം അവിടെ താമസിപ്പിക്കും. ഇതിനിടയിൽ ഇവർക്ക് വ്യാജ തിരിച്ചറിയൽ കാർഡുകളും മറ്റും സംഘടിപ്പിക്കുകയും പിന്നീട് സംഘങ്ങളായി തിരിച്ച് വിവിധ നഗരങ്ങളിലേക്ക് അയയ്ക്കും. തൊഴിൽ നൽകാമെന്ന വ്യാജേനയാണ് ഇവരെ എത്തിക്കുന്നതെന്നും എന്നാൽ പിന്നീട് വേശ്യാവൃത്തിക്കു നിർബന്ധിതരാക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നൂറുകണക്കിന് സ്ത്രീകളാണ് മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കസ്റ്റഡിയിലായ പെൺകുട്ടികളിലൊരാൾ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം ബെംഗളൂരു ആസ്ഥാനമാക്കി പൊലീസ് നടത്തിയ റെയ്ഡിൽ നാലു പേരെ അറസ്റ്റു ചെയ്യുകയും അഞ്ചു വയസ്സുകാരി ഉൾപ്പെടെ ഏഴോളം പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആധാർ കാർഡുകൾ ഉൾപ്പെടെ 46ഓളം രേഖകളും പിടിച്ചെടുത്തു.

ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ കെണിയിൽപ്പെടുത്തി ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളിലെക്ക് കടത്തുന്ന മനുഷ്യകടത്തു സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസം ധാക്ക പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ബെംഗളൂരുവിൽ ബംഗ്ലദേശി പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാവുകയും അവരെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 3 യുവതികൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായിരുന്നു.

പെൺകുട്ടി മനുഷ്യക്കടത്തിലൂടെ എത്തിയതാണെന്ന കണ്ടെത്തലാണ് അന്വേഷണം ധാക്കയിൽ എത്തിച്ചത്. തുടർന്ന് ബംഗ്ലദേശ് റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ഒൻപതു പേരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.

2019 മുതൽ ടിക്ടോക് ബംഗ്ലദേശിൽ വ്യാപകമാണെന്നും ഇതിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് മോഡലുകളും മറ്റും ആക്കാമെന്ന വ്യാജേനെയാണ് വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നും ബംഗ്ലദേശ് പൊലീസ് അറിയിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends