Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

റെക്കോർഡ് രോ​ഗമുക്തി... രണ്ടാം തരം​ഗം വിട്ടകലുന്നു! രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്... ഇന്ന് ആശ്വാസദിനം....

15 JUNE 2021 12:47 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. രണ്ടാംതരംഗം പതുക്കെ കളമൊഴിയുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് കൂടിയ മരണനിരക്ക് തന്നെയാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് ഏപ്രിൽ 1-ന് ശേഷം 19% കൂടിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ജനങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ രാജ്യം പിടയുുമ്പോൾ രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. എന്നാൽ, 24 മണിക്കൂറിനിടെ 2,726 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2 കോടി 95 ലക്ഷത്തോളം പേർക്കാണ് ഇതിനോടകം രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേരാണ് രോഗമുക്തി നേടിയതും. ഇതോടെ 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,77,031 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവർ. പുതുതായി 12,772 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു.

ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിൻ ഇന്ന് മുതൽ ദില്ലിയിൽ വിതരണം ചെയ്തു തുടങ്ങും. ദില്ലി ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് സ്പുട്നിക് വാക്സിൻ എത്തിയിട്ടുള്ളത്. നേരത്തേ ഹൈദരാബാദിലും വിശാഖപട്ടണത്തും സ്പുട്നിക് വാക്സിൻ എത്തിയിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക ലോക്ഡൗണുകളുണ്ട്. ഡൽഹി, ഹിമാചൽ, രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാരാന്ത്യ കർഫ്യൂ കർശനമാണ്. എല്ലായിടത്തും രാത്രി കർഫ്യൂ ഉണ്ട്. വിനോദോപാധികളും ജിമ്മുകളും മറ്റും മിക്കയിടത്തും അടഞ്ഞു തന്നെ. യാത്രാ നിയന്ത്രണങ്ങൾ ഒരിടത്തും കർശനമല്ല.

ഡൽഹി കഴിഞ്ഞയാഴ്ച തന്നെ ഇളവുകൾ നൽകിത്തുടങ്ങി. ഇന്നലെ മുതൽ കടകളെല്ലാം തുറന്നു. റസ്റ്ററന്റുകളിൽ 50% ഉപഭോക്താക്കളെ അനുവദിച്ചു. അടുത്തയാഴ്ച മുതൽ 50% സർക്കാർ ജീവനക്കാർ ഓഫിസിലെത്തണം. അസമിൽ 2 ഡോസ് വാക്സീൻ എടുത്ത സർക്കാർ ജീവനക്കാരോട് ഓഫിസിലെത്താൻ നിർദേശിച്ചിട്ടുണ്ട്. ഭാഗിക ലോക്ഡൗൺ തുടരും.

ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ 21 വരെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്. തമിഴ്നാട്ടിൽ 27 ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. കർണാടകയും ലോക്ഡൗണിൽ രാവിലെ 6 മുതൽ 2 വരെ ഇളവുകൾ നൽകി.

യുപിയിൽ വാരാന്ത്യ ലോക്ഡൗണുണ്ട്. ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 1 വരെ നീട്ടി. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends