Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കുട്ടിളെ കൊണ്ട് നഗ്നനൃത്തം ചെയ്യിപ്പിക്കും... പഠിച്ചതു മറക്കാതിരിക്കാന്‍ ചുമ്പനമരുന്നും... പുറത്തറിഞ്ഞപ്പോൾ നാടിവിട്ടു!

15 JUNE 2021 12:43 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വർധിച്ച് വരികയാണ്. ഇതിനെതിരെയുള്ള ചെറുത്ത് നിൽപ്പ് ഏറെ അനിവാര്യമാണ്. ഭാവി തലമുറയെ നശിപ്പിക്കും വിധത്തിൽ ഉയർന്നു വരുന്ന ക്രൂര ചെയ്തികളെ പോലീസും ശക്തമായി തന്നെയാണ് ഇപ്പോൾ പ്രതിരോധിക്കുന്നത്.

എന്നാലിപ്പോൾ പുറത്ത് വരുന്നത് അത്തരത്തിലുള്ള ഒരു പ്രവർത്തിയെ കുറിച്ചുള്ള വാർത്തകളാണ്. ഇതിൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, ഇതെല്ലാം അറിഞ്ഞിട്ടും രക്ഷിതാക്കൾ പോലും പ്രതികരിച്ചില്ല എന്നതാണ്.

ഒടുവിൽ സ്കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനും മറ്റ് ലൈം​ഗിക കൃത്യങ്ങൾക്കും നിര്‍ബന്ധിച്ച ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു പോലീസ് കേസെടുത്തിരിക്കുകയാണ്.

ചെന്നൈയിലെ പ്രമുഖ ആൾദൈവം ശിവശങ്കര്‍ ബാബയ്ക്കെതിരെയാണു ചെങ്കല്‍പേട്ട് പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്നവരാണു
സഹികെട്ട് പരാതി നല്‍കിയത്. അറസ്റ്റിലാവുമെന്ന് ഭയന്ന് ആള്‍ദൈവം സ്ഥലം വിട്ടതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറുകയാണ് ചെയ്തത്.

ചെന്നൈയിലെ പ്രമുഖരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ആള്‍ദൈവമാണു സുശീല്‍ കുമാര്‍ ബാബ എന്ന പ്രതി. കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നു കിടക്കുന്ന ആശ്രമത്തില്‍ അടുത്ത കാലത്തുവരെ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നതു ബാബയുടെ ലൈംഗിക വൈകൃതങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവു സമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നു. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനു ശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാനമായും ഉന്നയിക്കുന്ന പരാതി.

കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ നിർബന്ധിച്ചു ചുംബിക്കുന്നതും പതിവായിരുന്നു. പല സാഹചര്യങ്ങളിലും കയറി പിടിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

പോക്സോ വകുപ്പുകളടക്കം ചുമത്തിയാണു ഇപ്പോൾ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റ് ഉറപ്പായതോടെ ശിവശങ്കര്‍ ബാബ മുങ്ങിയിരിക്കുകയാണ്. ഇയാള്‍ രാജ്യത്തിനു പുറത്താണെന്നാണു ഇപ്പോൾ ലഭിക്കുന്ന സൂചന. സുശീല്‍ ഹരി സ്കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്.

ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തു പറയാന്‍ തയാറായിരുന്നില്ല. അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തു വന്നതോടെയാണു പൂര്‍വ വിദ്യാർഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്.

അതേസമയം, കെ. കെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ചതായുള്ള വിവാദങ്ങൾക്കിടെ നഗരത്തിലെ മറ്റൊരു സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയും സമാന പരാതി നേരത്തേ ലഭിച്ചിരുന്നു.

ചെത്പെട്ട് മഹർഷി വിദ്യാമന്ദിർ മെട്രിക്കുലേഷൻ സ്കൂളിലെ അധ്യാപകൻ ആനന്ദ് പീഡിപ്പിച്ചതായി കാണിച്ച് ബാലാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികൾ പരാതി നൽകിയതോടെയാണു സംഭവം പുറത്തായത്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് നിരവധിയാണ് പീഡന പരാതികൾ പോലീസിന് മുന്നിൽ ദിവസവും എത്തുന്നത്.

ഇതിനു പിന്നാലെ ആനന്ദിനെ പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കിൽപോക് വനിതാ പൊലീസ് അറിയിച്ചിട്ടുമുണ്ട്.

പരാതിക്കാരുടെയും കുട്ടികളുടെയും മൊഴിയെടുക്കും. പത്മശേഷാദ്രി സ്കൂളിലെ പീഡന പരാതിയിൽ അറസ്റ്റിലായ അധ്യാപകൻ രാജഗോപാലിനെ 5 ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ശങ്കർ ജിവാൽ പറഞ്ഞു.

ഇയാൾക്കെതിരെ മറ്റു രണ്ടു വിദ്യാർഥിനികൾകൂടി പരാതി നൽകിയിട്ടുണ്ട്. രാജഗോപാൽ കുറ്റം ചെയ്തതിനു വ്യക്തമായ തെളിവുകൾ ലഭിച്ചതായും ജിവാൽ പറഞ്ഞു. പരാതി നൽകാൻ മടിക്കരുതെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends