ഇതിലും വലിയ സന്തോഷം വേറെ ഇല്ല! മദ്യഷാപ്പിന് മുന്നിൽ ആരതിയുഴിഞ്ഞ്, മദ്യക്കുപ്പികൾ തൊട്ട് വന്ദിച്ച് മദ്ധ്യവയസ്‌കൻ, സന്തോഷപ്രകടനങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാ.... സംഭവത്തിന് പിന്നിലെ കാരണം ഇത്, വൈറലായി വീഡിയോ

കോവിഡ് മഹാമാരിയിൽ ഏറ്റവും വലിയ പണികിട്ടിയത് മദ്യപാനികൾക്കാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മദ്യശാലകളും താഴിട്ടു പൂട്ടുകയും ചെയ്തു.
ഇതോടെ വെളളംകുടി മുട്ടി വിഷമത്തിലായത് നിരവധി മദ്യപന്മാർക്കാണ്. ഇപ്പോൾ ലോക്ഡൗൺ ഇളവുകളെ തുടർന്ന് മദ്യശാലകൾ തുറക്കാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചതോടെ ഇത്തരക്കാരുടെ സന്തോഷം വിവിധ രീതിയിലാണ് പ്രകടിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒരു മധ്യവയസ്കന്റെ സന്തോഷപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിൽ 27 ജില്ലകളിൽ കൊവിഡ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇതോടെ നിശ്‌ചിത സമയം മദ്യവിൽപനശാലകൾ തുറക്കാൻ അനുമതിയും ഇവിടങ്ങളിൽ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മധുരയിലെ ഒരു മദ്യവിൽപനശാലയുടെ മുന്നിൽ നിന്നുളള കാഴ്‌ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ഏറെനാളായി അടഞ്ഞുകിടന്ന മദ്യശാല തുറക്കുമ്പോൾ ആരതിയുഴിയുന്ന മദ്യപൻ അതിന് ശേഷം മദ്യംവാങ്ങി തിരികെയെത്തി മദ്യക്കുപ്പികൾ തൊട്ട് വണങ്ങുകയാണ്.
തമിഴ്‌നാട് സംസ്ഥാന മാർക്കറ്റിംഗ് കോർപറേഷന്റെ ഷോപ്പിലാണ് ഈ സംഭവം. ഇയാൾ മദ്യം വാങ്ങുന്നതും മറ്റ് സംഭവങ്ങളും സ്ഥലത്തെത്തിയ മറ്റ് ചിലർ മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
https://www.facebook.com/Malayalivartha

























