കോവിഡ്; പൊതു പ്രവേശന പരീക്ഷ റദ്ദാക്കി ഇന്ത്യന്‍ ആര്‍മി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

ജൂണ്‍ 27-ന് നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യന്‍ ആര്‍മി. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ ക്ലാസ് 10, 8, സോള്‍ജ്യര്‍ ക്ലര്‍ക്ക് തസ്തികകളിലെ തിരഞ്ഞെടുപ്പിനുള്ള പരീക്ഷയാണ് മാറ്റിവെച്ചത്.
‘കോവിഡ്- പ്രതിസന്ധി പരിഗണിച്ച് ജൂണ്‍ 27-ന് വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ റദ്ദാക്കുന്നു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.’- ഇന്ത്യന്‍ ആര്‍മി അറിയിച്ചു. കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷയും ഇന്ത്യന്‍ ആര്‍മി മാറ്റിവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























