ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ മര്‍ദിച്ചു; എം.എൽ.എയ്ക്കും കൂട്ടാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

രാജസ്ഥാനില്‍ ഡ്യൂട്ടിയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബ്ള്‍നെ മര്‍ദിച്ച എംഎല്‍എക്കെതിരെ കേസ്. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബ്ള്‍ മഹേന്ദ്ര നാഥിനാണ് മര്‍ദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ബൈക്കിലെത്തിയ ഒരാളെ മഹേന്ദ്ര നാഥ് തടഞ്ഞുനിര്‍ത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ അയാള്‍ മഹേന്ദ്രനാഥിനോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുശാല്‍ഗഡ് എംഎല്‍എ രമീല ഖാദിയയെ അയാള്‍ വിളിച്ചുവരുത്തി.
അവിടെയെത്തിയ എംഎല്‍എ ഹെഡ്‌കോണ്‍സ്റ്റബിള്‍ന്റെ വാക്കുകള്‍ കേള്‍ക്കാതെ മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എംഎല്‍എക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തതായി അഡീഷനല്‍ എസ്‌പി കൈലാശ് സിങ് പറഞ്ഞു. എന്നാല്‍ എംഎല്‍എ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha

























