Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ച് ഹൈകോടതി

16 JUNE 2021 01:53 PM IST
മലയാളി വാര്‍ത്ത

രാജ്യ ദ്രോഹം എന്ന് ആരോപിച്ച് ചെന്ന ഒരു കൂട്ടം ജനതയെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി.... ഒരുവിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു .

പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. കേരളത്തിലാണ് ഹൈകോടതി ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയായ തൻഹയ്ക്കെതിരേ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതിഗുരുതരമായ ശിക്ഷാവകുപ്പായ യു.എ.പി.എ. സാധാരണകുറ്റങ്ങൾക്ക് ചുമത്തുന്നത് പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചായിരുന്നു യു.എ.പി.എ. കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ദേയം .

യു.എ.പി.എ.യിൽ പറയുന്ന 'ഭീകരപ്രവർത്തന'ത്തെ വളരെ നിസ്സാരമായി ഉപയോഗിക്കുന്നത് ദോഷംചെയ്യുമെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദമെന്നും അവർ വ്യക്തമാക്കി.

വടക്കുകിഴക്കൻ ഡൽഹിയിൽനടന്ന പ്രതിഷേധം സാധാരണ സ്വഭാവമുള്ളതായിരുന്നില്ലെന്ന ഡൽഹി പോലീസിന്റെ വാദം ഹൈക്കോടതി തള്ളുകയുണ്ടായി

യു.എ.പി.എ.യിൽ പറയുന്ന ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ തൻഹയ്ക്കെതിരേ കുറ്റപത്രത്തിലില്ല. തൻഹയിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു .

സമാധാനപരമായി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമോ ഭീകരപ്രവർത്തനമോ അല്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി . തീപ്പൊരി പ്രസംഗം നടത്തുന്നതും വഴിതടയുന്നതുമൊന്നും യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടങ്ങൾ നടത്തിയ കേസിലെ പ്രതികളായ ദേവാംഗനാ കലീത്ത, നടാഷാനാർവാൾ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

എതിർശബ്ദങ്ങളെ ഭരണകൂടം അടിച്ചമർത്തുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും വേർതിരിക്കുന്ന വരയ്ക്ക് മങ്ങലേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.

ഇത്തരം നടപടികൾ ജനാധിപത്യത്തിന് ആപത്താണ്. ആയുധമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകകാശമുണ്ടെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (3 minutes ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (17 minutes ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (31 minutes ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (52 minutes ago)

വിമാന സർവീസുകൾ താറുമാറിൽ  (58 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (1 hour ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (1 hour ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (2 hours ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (2 hours ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (10 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (10 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (11 hours ago)

Malayali Vartha Recommends