Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാപം കേസ് സി.ബി.ഐയ്ക്ക് വിട്ടു; ഗവര്‍ണര്‍ക്കും കേന്ദ്രത്തിനും നോട്ടീസ്

09 JULY 2015 04:54 PM IST
മലയാളി വാര്‍ത്ത.

മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടു. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി.ബി.ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണം. അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമോയെന്ന് സി.ബി.ഐ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം.

കേസ് സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറാണെന്ന് വാദം പുരോഗമിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസ്ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമുണ്ടോയെന്ന് ഇതിനകം സി.ബി.ഐ വ്യക്തമാക്കണം.

അതേസമയം, ആരോപണം നേരിടുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ രാം നാരേഷ് യാദവിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു. ആദ്യമായാണ് ഗവര്‍ണര്‍ക്ക് കോടതി നേരിട്ട് നോട്ടീസ് അയക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

കേസില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനവുമുണ്ടായി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏറ്റെടുക്കാതെ ഹൈക്കോടതിയുടെ നടപടിയാണ് വിമര്‍ശനവിധേയമായത്്. കേസില്‍ ഹൈക്കോടതി ഇനി ഇടപെടേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഗവര്‍ണര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനും ഹൈക്കോടതിക്ക് അധികാരമില്ല. ഗവര്‍ണറുടെ പങ്കിനെ കുറിച്ച് വ്യാപം സി.ഇ.ഒയുടെ റെക്കോര്‍ഡ് ചെയ്ത മൊഴി നിലവിലുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വ്യാപം കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, ആശിഷ് ചതുര്‍വേദി, ആനന്ദ് റായ്, പ്രശാന്ത് പാണ്ഡെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണറെ തല്‍സ്്്ഥാനത്തുനിന്ന് നീക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

നിലവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം. ഇത് റദ്ദാക്കിയാണ് സുപ്രീം കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചത്.

കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എ.ജി ഇന്ന് സുപ്രീം കോടതിയിലും ആവര്‍ത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (4 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (5 hours ago)

Malayali Vartha Recommends