സ്കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്ഥലത്ത് എത്തിച്ചത് ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റില്‍
വര്‍ഷങ്ങളോളം സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും താന്‍ കൃഷ്ണന്റെ അവതാരമെന്ന് ആരോപിക്കുകയും ചെയ്ത ആള്‍ദൈവം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇപ്പോള്‍ റിമാന്‍ഡിലായ ആള്‍ദൈവത്തിന്റെ ഭക്തയും അറസ്റ്റില്‍.
ചെങ്കല്‍പ്പട്ട് കേളമ്ബാക്കം സുശീല്‍ഹരി ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകനും ആള്‍ദൈവവുമായ ശിവശങ്കര്‍ബാബ(72)യുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സുഷ്മിത(32)യെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസസ്ഥലത്ത് എത്തിച്ചത് സുഷ്മിതയാണെന്നാണ് സി.ബി.സി.ഐ.ഡി പൊലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ ചോദ്യംചെയ്യലിനായി ബാബയെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ചെങ്കല്പ്പട്ട്കോടതിയില് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്..
സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് ബാബ അറസ്റ്റിലായത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ മീടു കാമ്ബയിന്റെ ഭാഗമായി ബാബക്കെതിരെ 15ലധികം വിദ്യാര്‍ഥിനികള്‍ സാമൂഹമാധ്യമങ്ങളില്‍ പീഡന വിവരം പങ്കുവെച്ചിരുന്നു.
"
https://www.facebook.com/Malayalivartha