അശ്ലീല ചിത്ര നിര്‍മ്മാണം; ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം; ശില്‍പയുടെയും രാജ് കുന്ദ്രയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു; സമന്‍സ് അയച്ചിട്ടില്ലെന്ന് പോലീസ്

അശ്ലീല ചിത്രങ്ങല്‍ നിര്‍മ്മിച്ച കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്‌ക്കും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് മുംബൈ പോലീസ്. കേസില്‍ ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശില്‍പാ ഷെട്ടിയ്‌ക്ക് ഇതില്‍ പങ്കില്ലെന്നാണ് തെളിഞ്ഞതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
അശ്ലീല ചിത്ര നിര്‍മ്മാണക്കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി നവി മുംബൈ ആസ്ഥാനമായ ഐടി കമ്പനിയിൽ രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നു.
നിരവധി അശ്ലീല ചിത്ര ആപ്പുകളും നിര്‍മ്മിച്ച് നല്‍കിയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് രാജ് കുന്ദ്രയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സംഭവത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഭാര്യ ശില്‍പ ഷെട്ടിയ്‌ക്കും കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ ശില്‍പയുടെയും രാജ് കുന്ദ്രയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha