നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്
നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ബാന്ദ്രയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബികെസി മെയിന്‍ റോഡിനെയും സാന്താക്രൂസ്-ചെമ്പൂര് ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അഗ്നിശമനസേനയും പോലീസും പരിശോധന നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha