Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അന്താരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കേന്ദ്രസർക്കാർ; കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

14 OCTOBER 2021 11:13 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തുവന്നിരിക്കുകയാണ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വർദ്ധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തെ രാഷ്‌ട്രീയത്തിലേക്ക് വലച്ചിഴക്കരുതെന്നും അമരീന്ദർ സിംഗ് പറയുകയും ചെയ്തു. ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി ഉയർത്തിയത് കഴിഞ്ഞ ദിവസം ഉയത്തിയിരുന്നു.

രവീൻ തുക്രാലാണ് അമരീന്ദറിന്റെ പ്രതികരണം ട്വിറ്ററിലൂടെ പങ്ക് വച്ചത്. ‘ നമ്മുടെ സൈനികർ കശ്മീരിൽ വീരമൃത്യു വരിച്ചിരിക്കുകയാണ്. പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികൾ പഞ്ചാബിലേക്കും മറ്റും ആയുധങ്ങളും മയക്കുമരുന്നും വലിയ തോതിൽ കടത്തുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോൾ നമ്മൾ ഒരിക്കലും രാഷ്‌ട്രീയം കാണിക്കരുത് .

രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യത്തിന്റെ സുരക്ഷ. 2016ൽ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും’ അമരീന്ദർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കൊണ്ടുള്ള ഉത്തരവിറക്കിയത്.

അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ വരെ ബിഎസ്എഫിന് പരിശോധനകൾ നടത്താവുന്നതാണ് . 15 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമായിരുന്നു നേരത്തെ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നത്.

ഈ പ്രദേശത്തിനുള്ളിൽ തിരച്ചിലോ അറസ്റ്റോ നടത്താൻ ബിഎസ്എഫിനും പൂർണ അധികാരം ഉണ്ടായിരിക്കും. ഇതിന് സംസ്ഥാനങ്ങളുടെയോ അവിടുത്തെ പോലീസിന്റെയോ അനുവാദം ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു .പാസ്പോർട്ട് ആക്ട്, എൻഡിപിഎസ് ആക്ട്, കസ്റ്റംസ് ആക്ട് തുടങ്ങിയവയ്‌ക്ക് അനുസൃതമായി ബിഎസ്എഫിന് അറസ്റ്റ്, തിരച്ചിൽ, പിടിച്ചെടുക്കൽ എന്നിവയ്‌ക്കുള്ള അധികാരം ലഭിക്കും.

പഞ്ചാബിലും ബംഗാളിലും 35 കിലോമീറ്റർ കൂടുതൽ അധികാരപരിധിയാണ് കിട്ടിയിരിക്കുന്നത് . 1968ലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആക്ട് സെക്ഷൻ 139 പ്രകാരം അതിർത്തി രക്ഷാസേനയുടെ പരിധിയിലുള്ള പ്രദേശങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്രത്തിന് അതാത് സമയങ്ങളിൽ കൃത്യമായി നിർദ്ദേശങ്ങൾ നൽകണം. ഇത് പ്രകാരമാണ് മേഖലകൾ പുതുക്കി നിശ്ചയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (27 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends