Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിഗണനയിലെന്ന് റയില്‍വേ

13 AUGUST 2015 09:05 AM IST
മലയാളി വാര്‍ത്ത.

തീവണ്ടിയാത്രയ്ക്കിടയില്‍ അപകടങ്ങളും കവര്‍ച്ചയും പെരുകുന്നത് കണക്കിലെടുത്ത് യാത്രക്കാരെയും അവരുടെ വസ്തുവകകളും ഇന്‍ഷുര്‍ ചെയ്യുന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നു. നേരത്തേ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ ഐ.ആര്‍.സി.ടി.സി. വഴി ഇത് നടപ്പാക്കാനാണ് ഇപ്പോള്‍ റെയില്‍വേ ആലോചിക്കുന്നത്.
ഇ-ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും ഇന്‍ഷുറന്‍സ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുകയെന്ന് മധ്യ റെയില്‍വേയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി. യാത്ര ചെയ്യുന്ന ക്ലാസ്, ദൂരം എന്നിവ പരിഗണിച്ചായിരിക്കും യാത്രക്കാരില്‍നിന്ന് റെയില്‍വേ ഇന്‍ഷൂറന്‍സ് പ്രീമിയം തുക ഈടാക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരവും തീരുമാനിക്കുക.
ഇന്‍ഷുറന്‍സ് വേണമോ എന്ന കാര്യത്തില്‍ യാത്രക്കാരന് തീരുമാനമെടുക്കാം. ഇന്‍ഷുറന്‍സ് ഇല്ലാതെയും ഇന്‍ഷുറന്‍സോടു കൂടിയും ടിക്കറ്റെടുക്കാമെന്നര്‍ഥം. ഇടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍തന്നെ ആവശ്യമുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് തുക കൂടി ടിക്കറ്റില്‍ ഉള്‍പ്പെടുത്താം.
യാത്രക്കാര്‍ കൂടെക്കരുതുന്ന ബാഗേജുകള്‍ക്കും പ്രത്യേക ഇന്‍ഷുറന്‍സ് ഉണ്ടാകും. ഇതെല്ലാം നേരത്തെ തീരുമാനിച്ച നിശ്ചിതതുകയായിരിക്കും എന്നുമാത്രം. സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് കുറഞ്ഞ പ്രീമിയവും കുറഞ്ഞ നഷ്ടപരിഹാരവുമായിരിക്കും. ഉയര്‍ന്ന ക്ലാസ്സിലെ യാത്രക്കാര്‍ക്ക് അതനുസരിച്ച് പ്രീമിയം തുകയും നഷ്ടപരിഹാരവും ഉയരും.

അപകട ഇന്‍ഷുറന്‍സില്‍ അഞ്ചുലക്ഷം രൂപ (സ്ലീപ്പര്‍ ക്ലാസ്സ്) മുതല്‍ 15 ലക്ഷം രൂപ (ഫസ്റ്റ് ക്ലാസ്സ് എസി) വരെയാണ് നഷ്ടപരിഹാര തുകയായി കണക്കാക്കുന്നത്. ബാഗേജുകള്‍ക്ക് ഇത് 5,000 രൂപ മുതല്‍ 20,000 രൂപ വരെയും. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാവുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (29 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (3 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (3 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (3 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (3 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (3 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (4 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (5 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (5 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (7 hours ago)

Malayali Vartha Recommends