Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറസ്റ്റിനെതിരെ രാഹുല്‍, അവരെ എന്തിന് അറസ്റ്റ് ചെയ്തു?, വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍

19 AUGUST 2015 03:38 PM IST
മലയാളി വാര്‍ത്ത.

പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ രംഗത്തെത്തി. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ രാഹുല്‍ ട്വിറ്റ് കുറിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

അച്ഛേ ദിന്‍ എന്നതിനു മോദിയുടെ മന്ത്രമാണ് നിശബ്ദത, പുറത്താക്കല്‍, അറസ്റ്റ് എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തതു. കലാപമുണ്ടാക്കിയെന്ന പേരിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. 15 പേര്‍ക്കെതിരൈയാണ് എഫ്‌ഐആര്‍ എടുത്തു.
ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിയമിച്ചതിനെതിരെ കഴിഞ്ഞ 69 ദിവസമായി വിദ്യാര്‍ഥികള്‍ ഇവിടെ പ്രതിഷേധിച്ചു വരികയാണ്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ പ്രശാന്ത് പത്രബയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കള്‍ രാത്രി ഡയറക്ടറെ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു.
തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തത്. എഫ്‌ഐആറില്‍ മറ്റ് 25 30 വിദ്യാര്‍ഥികളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ പല പേരുകളും തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് എഫ്ടിഐഐ ആക്ടിങ് ഡീനും ഫാക്കല്‍റ്റി അംഗവുമായ സന്ദീപ് ചാറ്റര്‍ജി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണസംവിധാനത്തിലെ ആരും ഇവിടെയില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. നടപടി ന്യായീകരിക്കാവുന്നതല്ല, സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (28 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (3 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (3 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (3 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (3 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (3 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (4 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (5 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (5 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (7 hours ago)

Malayali Vartha Recommends