ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പിരിച്ചുവിട്ടു, അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്ന കാരണത്താലാണ് സഞ്ജീവ് ഭട്ടിനെ പിരിച്ചുവിട്ടത്. 2011 മുതല്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. പുറത്താക്കിക്കൊണ്ടുള്ള കത്ത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും തനിക്ക് ലഭിച്ചെന്ന് ഭട്ട് സ്ഥിരീകരിച്ചു. സഞ്ജീവ് ഭട്ടിനെ പുറത്താക്കിയതായി ഗുജറാത്ത് ചീഫ് സെക്രട്ടറി ജി.ആര്‍ അലോറിയയും വ്യക്തമാക്കി.
\'27 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലുമുണ്ടോ ജോലി തരാന്‍\' സഞ്ജീവ് ഭട്ട് ഫോസ്ബുക്കില്‍ കുറിച്ചതിങ്ങനെ. അനുവാദമില്ലാതെ അവധിയില്‍ പോയെന്നാണ് സര്‍ക്കാര്‍ ആരോപണം. എന്നാല്‍ അനുമതിയില്ലാതെ അവധിയില്‍ പോയെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താന്‍ അന്വേഷണ കമ്മീഷനുകളുടെ മുമ്പില്‍ ഹാജരായതായിരുന്നു. സാകിയ ജാഫ്‌രിയുടെ പരാതി പരിഗണിക്കുന്ന എസ്.ഐ.ടിക്ക് മുമ്പിലും ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന്റെ മുമ്പാകെയും ഫസഞ്ജീവ് ഭട്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയാകുന്നതും. കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചെന്നും ഭട്ടിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























