നാലര വയസ്സുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ്
കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 43 വര്‍ഷം തടവും 1,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ വീട്ടില്‍ ജിതിനെയാണ് (29) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2016ല്‍ വടക്കേക്കാട് സബ് ഇന്‍സ്പെക്ടര്‍ പി.കെ. മോഹിത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായ കെ.ജി. സുരേഷ്, എ.ജെ. ജോണ്സന് എന്നിവര്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ് പ്രതി.
വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍. വടക്കേക്കാട് സ്റ്റേഷനിലെ റൗഡി പട്ടികയിലുമുണ്ട്. പ്രോസിക്യൂഷനുവേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) കെ.എസ്. ബിനോയ് ഹാജരായി.
13 സാക്ഷികളെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കാനായി വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പി.വി. അനൂപ്, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എം.ബി. ബിജുവും പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha