മകളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും; രാഹുല്‍ ഭട്ടിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കും; ബുദ്ഗാം ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാരന്‍ രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

ബുദ്ഗാം ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാരന്‍ രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജമ്മുകശ്മീര്‍ ഭരണകൂടം പ്രത്യേക അന്വേഷണ സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. രാഹുല്‍ ഭട്ടിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കും. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ജമ്മു കശ്മീര്‍ ഭരണകൂടം വാഗ്ദാനം നൽകി.
അധികൃതര്‍ ഈ ഉറപ്പ് നല്‍കി കഴിഞ്ഞിരിക്കുന്നു.ബുദ്ഗാമില്‍ റവന്യു വകുപ്പിലെ ജോലിക്കാരനായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ കഴിഞ്ഞ ദിവസമായിരുന്നു വെടിവെച്ചു കൊന്നത്. സെന്‍ട്രല്‍ കശ്മീരിലെ തഹസീല്‍ ദാര്‍ ഓഫീസില്‍ വെച്ചാണ് വ്യാഴാഴ്ച ഉച്ചയോടെ ഭീകരര്‍ രാഹുല്‍ ഭട്ടിനെ കൊന്നത്. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ഭട്ടിനെ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചു . പക്ഷേ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര ഗ്രൂപ്പായ 'കശ്മീര്‍ ടൈഗേഴ്സ്' ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ , ജമ്മു കശ്മീരിലെ ബ്രാര്‍ അറഗം മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിക്കുകയുണ്ടായി. ഇവരില്‍ രണ്ട് പേര്‍ രാഹുല്‍ ഭട്ടിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ട്.
ബുധനാഴ്ച ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സലിന്ദര്‍ വനമേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്. എന്നാല്‍ ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരെ ഇന്ന് നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന പിടികൂടിയെന്ന് കശ്മീര്‍ ഐജിപി പറഞ്ഞു. ഇരുവരും ലഷ്‌കര്‍ ഭീകരരാണ്.
https://www.facebook.com/Malayalivartha