അസം വെള്ളപ്പൊക്കം രൂക്ഷമാകുന്നു... ഏഴ് ലക്ഷം പേര്‍ ദുരിതത്തില്‍, ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ ക്യാമ്ബില്‍ അഭയം തേടി; അസമിലെ നിരവധി ജില്ലകളില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും ഭാഗികമായി തകര്‍ന്നു

അസമില്‍ രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 7,16,000ലേറെ പേര്‍ ദുരിതത്തിലായിരിക്കുകയാണ്. റാഹ, നാഗോണ്‍ റവന്യൂ സര്‍ക്കിളിന് കീഴിലെ ബൊര്‍കോല, ദഖിന്‍പാട്ട് പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ ക്യാമ്ബില്‍ അഭയം തേടിയതായി സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്തെ നദികളിലെല്ലാം ഉയര്‍ന്ന ജലനിരപ്പാണ് രേഖപ്പെടുത്തുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ 89 പുനരധിവാസ ക്യാമ്ബുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചിരുന്നു.
39,558 പേരാണ് ഈ ക്യാമ്ബുകളില്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലെ നിരവധി ജില്ലകളില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും ഭാഗികമായി തകര്‍ന്നിരുന്നു. വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് ഇതുവരെ ഒമ്ബത് പേര്‍ മരിച്ചിട്ടുണ്ട്.
ദുരന്തത്തെതുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ട ദിമാ ഹസാവോയിലും ബരാക് താഴ്‌വരയിലും 3000 രൂപ നിരക്കില്‍ അടിയന്തര വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ അസം മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കാസിരംഗ നാഷണല്‍ പാര്‍ക്ക്, ടൈഗര്‍ റിസര്‍വ് പോലുള്ള ദേശീയ പാര്‍ക്കുകളിലും വന്യജീവി സങ്കേതങ്ങളിലും വെള്ളം ഉയരുന്നത് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
മൃഗങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 40 ഓളം ഉയര്‍ന്ന പ്രദേശങ്ങള്‍ വനംവകുപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. മൃഗങ്ങളെ രക്ഷിക്കാനുള്ള സജീവ ശ്രമത്തിലാണ് തന്റെ വകുപ്പെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി, വനം മന്ത്രി പരിമള്‍ ശുക്ലബൈദ്യ പറഞ്ഞു.
https://www.facebook.com/Malayalivartha