Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; എന്നിട്ടും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കാറിന് മുമ്പിലും വശങ്ങളിലും അണിനിരന്ന പ്രവര്‍ത്തകരെ ഡോര്‍ തുറന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതിയുമായി ബിജെപി നേതാവ്

23 JUNE 2022 10:17 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതിയുമായി ബിജെപി നേതാവ് രംഗത്ത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകളെ കണ്ടെന്ന ആരോപണമുന്നയിച്ചാണ് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പരാതി നല്‍കിയത്. ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. എന്നാൽ ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ ഈ വിവാദങ്ങൾക്ക് മറുപടിയുമായി വന്നു.

ഇന്നലെ തീരേ നാടകീയതകൾക്കൊടുവിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ യില്‍ നിന്നൊഴിഞ്ഞ് മാതോശ്രീയിലേക്ക് പുറപ്പെട്ടു. അപ്പോൾ കാറിന് മുമ്പിലും വശങ്ങളിലും അണിനിരന്ന പ്രവര്‍ത്തകരെ ഡോര്‍ തുറന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തുവെന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ മുംബൈയിലെ മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് പരാതിയുടെ ചിത്രവും തജീന്ദര്‍ ബഗ്ഗ ട്വീറ്റ് ചെയ്തു.

കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് ആരെയും കാണാനുള്ള അനുവാദമില്ല. മാത്രമല്ല രോഗിയായ വ്യക്തി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണമെന്നാണ് നിയമം. പക്ഷേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് എന്നാണ് തജീന്ദര്‍ ബഗ്ഗ പറഞ്ഞിരിക്കുന്നത്.

ഉദ്ധവ് താക്കറെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്ത് വന്നു. ഉദ്ധവ് താക്കറെക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞിട്ട് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് അദ്ദേഹം കണ്ടു. ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി അഭിവാദ്യം ചെയ്തു. ഇത് ചെയ്യരുതായിരുന്നു. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സേന എംഎല്‍എമാരെ കലാപത്തിലേക്ക് നയിച്ചതിന് കാരണം ഇതാണെന്നും അമിത് മാളവ്യ ട്വീറ്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (13 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (22 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (35 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends