Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആധാര്‍കാര്‍ഡ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍, തൊഴിലുറപ്പു പദ്ധതി അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും പെന്‍ഷന്‍ പദ്ധതികളിലും ആധാര്‍ കാര്‍ഡ് സ്വമേധയാ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

16 OCTOBER 2015 07:46 AM IST
മലയാളി വാര്‍ത്ത.

More Stories...

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

തൊഴിലുറപ്പു പദ്ധതി അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും പെന്‍ഷന്‍ പദ്ധതികളിലും ആധാര്‍ കാര്‍ഡ് സ്വമേധയാ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. പാചകവാതക, പൊതുവിതരണ സബ്‌സിഡികള്‍ക്കു മാത്രമായി ആധാര്‍ ഉപയോഗം പരിമിതിപ്പെടുത്തിയിട്ടുള്ള മുന്‍ ഉത്തരവ് പരിഷ്‌കരിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ കോടതി മുഖേനെയോ അല്ലാതെയോ ആധാര്‍ സംബന്ധിച്ച് അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേന്ദ്രസര്‍ക്കാരിനുള്ള ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
എല്‍.പി.ജി, പി.ഡി.എസ്. എന്നിവയ്‌ക്കൊപ്പം മറ്റ് നാലു കേന്ദ്രപദ്ധതികളില്‍ കൂടി ആധാര്‍ ഉപയോഗിക്കാന്‍ അനുവദിച്ച സുപ്രീം കോടതി ഈ വിഷയത്തില്‍ 2013 സെപ്റ്റംബര്‍ 23 മുതല്‍ കോടതി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.പെന്‍ഷന്‍ പദ്ധതികള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രവിഡന്റ് ഫണ്ട് (പി.എഫ്), പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ സേവനങ്ങളിലേക്കു കൂടി ആധാര്‍ പദ്ധതി വ്യാപിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ആധാര്‍ സംബന്ധിച്ച ഓഗസ്റ്റ് പതിനൊന്നിന്റെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും,
ആര്‍.ബി.ഐ., സെബി, ഐ.ആര്‍.ഡി.എ, ട്രായ്, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിട്ടി, ഗുജറാത്ത്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നല്‍കിയ അപേക്ഷയില്‍ പരിഹാരമുണ്ടാക്കുന്നതിനുവേണ്ടി മാത്രമാണ് എം.വൈ. ഇക്ബാല്‍, സി. നാഗപ്പന്‍, അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍കൂടി ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യത മൗലികാവകാശമാണോ എന്നുതീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് വിപുലമായ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
ഗുണഭോക്താക്കള്‍ക്ക് ആധാര്‍ വേണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാമെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു സേവനവും നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരായ ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയുടെയും നാഗരിക് ചേതന മഞ്ച് എന്ന സന്നദ്ധസംഘടനയുടെയും പ്രധാന വാദം. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, എം.എന്‍.ആര്‍.ഇ.ജി.എ, പെന്‍ഷന്‍ പദ്ധതികള്‍, പ്ര?വിഡന്റ് ഫണ്ട് എന്നിവയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ സോളി സൊറാബ്ജി, ഗോപാല്‍ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍ എന്നിവര്‍ ശക്തമായി എതിര്‍ത്തു. പദ്ധതി നടപ്പാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.)ക്ക് നിയമത്തിന്റെയോ ഏതെങ്കിലും നോട്ടിഫിക്കേഷന്റെയോ പിന്തുണയില്ലെന്നും ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേനെ ആണു നടത്തിയതെന്നും ശ്യാം ദിവാന്‍ വാദിച്ചു. ഓഗസ്റ്റ് പതിനൊന്നിന്റെ ഉത്തവ് പരിഷ്‌കരിക്കുന്നത് ഒന്നുകില്‍ ഉത്തരവ് പുറപ്പെടുവിച്ച അതേ മൂന്നംഗ ബെഞ്ചോ അല്ലെങ്കില്‍ അവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചോ ആയിരിക്കണമെന്ന് ദിവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഷ്‌കരണം തേടിയുള്ള ഹര്‍ജികള്‍ നിരസിച്ചതും വിപുലമായ ബെഞ്ച് പരിശോധിക്കും എന്നുപറഞ്ഞതും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.പി.ജി., പി.ഡി.എസ്. സബ്‌സിഡികള്‍ക്ക് ഉപയോഗിക്കുന്ന ആധാര്‍ മറ്റു പദ്ധതികള്‍ക്ക് എങ്ങനെയാണ് അനുചിതമാകുന്നതെന്നും ഗുണഭോക്താക്കള്‍ ആധാര്‍ സ്വമേധയാ ഉപയോഗിക്കുന്നത് എങ്ങനെ തടയാനാകുമെന്നും രണ്ടുമണിക്കൂര്‍ നീണ്ട വാദത്തില്‍ കോടതി ആവര്‍ത്തിച്ചുചോദിച്ചു.
ആധാര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന 50 കോടി ജനങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കോടതിക്ക് ആവുമോ എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ചോദ്യം. എല്‍.പി.ജിയ്ക്കും പി.ഡി.എസിനും അനുവദിച്ചാല്‍ എന്തുകൊണ്ട് എം.എന്‍.ആര്‍.ഇ.ജി.എയ്ക്കും പ്രധാന്‍മന്ത്രി ധന്‍യോജനയ്ക്കും പറ്റില്ല എന്ന് എ.ജി. ചോദിച്ചു. എല്ലാ പദ്ധതികളിലേയ്ക്കും ആധാര്‍ വ്യാപിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. തുടര്‍ന്നാണ് എല്ലാ പദ്ധതികളിലേയ്ക്കും ആധാര്‍ സേവനം വ്യാപിപ്പിക്കാന്‍ നിലവില്‍ പറ്റില്ലെന്നും എല്‍.പി.ജി., പി.ഡി.എസ്. എന്നിവ കൂടാതെ മറ്റു നാലുസേവനങ്ങള്‍ക്കു കൂടി ആധാര്‍ ആകാമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (2 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (10 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends