എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്‍മദിനമാഘോഷിച്ച് രാജ്യം, രാമേശ്വരത്ത് സ്മാരകം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അന്തരിച്ച മുന്‍ രാഷ്ട്രപതിയും ഭാരതരത്‌ന ജേതാവുമായ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണ നിലനിര്‍ത്താന്‍ ജന്മദേശമായ രാമേശ്വരത്ത് സ്മാരകം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളുടെ രാഷ്ട്രപതിയെന്ന് അറിയപ്പെടുന്ന കലാമിന്റെ 84ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ക്കുമുന്നില്‍ ശ്രദ്ധഞ്ജലി അര്‍പ്പിക്കുകയായിരുന്നു മോഡി. സ്മാരകത്തിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞതായും അമൃത് പട്ടണത്തില്‍ ഉള്‍പ്പെടുത്തി രാമേശ്വരത്തിന്റെ വികസനം സാധ്യമാക്കുമെന്നും ന്യൂഡല്‍ഹിയില്‍ ഡി.ആര്‍.ഡി.ഒ. സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡി.ആര്‍.ഡി.ഒ. ഭവനുമുന്നില്‍ കലാമിന്റെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്ത മോഡി അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു. നഗരവികസനമന്ത്രി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വാര്‍ത്താവിനിമയമന്ത്രി രവി ശങ്കര്‍ പ്രസാദ്, ശാസ്ത്രസാങ്കേതിക മന്ത്രി ഹര്‍ഷ്‌വര്‍ധന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കലാമിന്റെ ജന്മദിനം മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികള്‍ ബാഗ് രഹിത ദിനമായാണ് ആചരിച്ചത്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇന്നലെ വായനദിനമായി ആചരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ജന്മനാടായ തമിഴ്‌നാട്ടിലും വിവിധ പരിപാടികളോടെ അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു. മുഖ്യമന്ത്രി ജയലളിതയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചു.കേരളാ സര്‍ക്കാരിന്റെ നേതൃത്വത്തിലും കലാമിന്റെ മുന്‍രാഷ്ടപതിയുടെ ജന്‍മദിനം വിവിഘ പരിപാടികളഓടെ ആഘോഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























