ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാറില്‍ ഭരണംപിടിക്കാനുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. നക്‌സല്‍ബാധിത ജില്ലകളില്‍ ഉള്‍പ്പെടെ 32 മണ്ഡലങ്ങളിലാണ് ഇന്നു കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 456 സ്ഥാനാര്‍ഥികളുടെ ഭാവിയാണു രണ്ടാംഘട്ടത്തില്‍ നിര്‍ണയിക്കുക. ഇതില്‍ 32പേര്‍ സ്ത്രീകളാണ്. കൈമുര്‍, റോതാസ്, അര്‍വാള്‍, ജെഹാനബാദ്, ഔറംഗബാദ്, ഗയ ജില്ലകളിലെ നക്‌സല്‍സാന്നിധ്യം സുരക്ഷാസേനകള്‍ക്കു കനത്ത വെല്ലുവിളിയാണ്.
ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു പൂര്‍ത്തിയായത്. 86,13,870 വോട്ടര്‍മാരാണു രണ്ടാംഘട്ടത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി, സ്പീക്കര്‍ ഉദയ് നാരായിന്‍ ചൌധരി, മുതിര്‍ന്ന ബിജെപി നേതാക്കളായ പ്രേം കുമാര്‍, ഗോപാല്‍ നാരായണ്‍ സിംഗ് തുടങ്ങിയവരുടെ ജനവിധി രണ്ടാംഘട്ടത്തിലാണു തീരുമാനിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























