വാങ്ങിയ ഏഴെണ്ണത്തില്‍ നാലെണ്ണവും തകര്‍ന്നു, ഇന്ത്യയില്‍ നിന്ന് വാങ്ങിയ ഹെലികോപ്റ്ററുകള്‍ ഇക്വഡോര്‍ തിരികെ നല്‍കി

ഇന്ത്യയില്‍ നിന്ന് വാങ്ങിയ ഹെലികോപ്റ്ററുകള്‍ ഇക്വഡോര്‍ തിരികെ നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ വിമാനനിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് നല്‍കിയ ധ്രുവ് ഹെലികോപ്റ്ററുകള്‍ ഇക്വഡോര്‍ തിരികെ നല്‍കിയത്. വാങ്ങിയ ഏഴെണ്ണത്തില്‍ നാലും തകര്‍ന്നതോടെ ബാക്കി തിരിച്ചെത്തിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തു.
2009നും \'12നും ഇടയ്ക്ക് നല്‍കിയ കോപ്റ്ററുകളിലാണ് പ്രശ്‌നങ്ങളുണ്ടായത്. രണ്ടെണ്ണം തകര്‍ന്നത് പൈലറ്റിന്രെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ മൂലമായിരുന്നു. ഇവയിലൊന്ന് പ്രസിഡന്റിന്രെ യാത്രയ്ക്ക് തീരുമാനിച്ചതായിരുന്നെന്നതാണ് ഇക്വഡോറിന് ആശങ്കയുണ്ടാക്കിയത്. എന്നാല്‍ ഹെലികോപ്റ്ററുകള്‍ തകര്‍ന്നത് മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ മൂലമാണെന്നും പകരം വരുത്തിയ സ്‌പെയര്‍ പാര്‍ട്ടുകളിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമാണ് ഇക്വഡോര്‍ പ്രതിരോധമന്ത്രിയുടെ വാദം.
എന്നാല്‍ കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യപ്പെട്ടപ്പോള്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ എത്തിച്ചിട്ടുണ്ടെന്നും മെക്കാനിക്കല്‍ പ്രശ്‌നങ്ങളുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
തകര്‍ന്നതായി പറയപ്പെടുന്ന രണ്ട് കോപ്റ്ററുകള്‍ക്കും സര്‍വീസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യന്‍ സേനകള്‍ 200ലേറെ ധ്രുവ് കോപ്റ്ററുകള്‍ നിരന്തരം ഉപയോഗിക്കുന്നുണ്ട്. ഉയരത്തില്‍ പറക്കുന്ന ഇവയെ ഉപയോഗപ്പെടുത്തിയാണ് കേദാര്‍നാഥ് വെള്ളപ്പൊക്കത്തില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























