12 വര്‍ഷം മുമ്പ് വഴിതെറ്റി പാകിസ്ഥാനിലെത്തിയ പെണ്‍കുട്ടി അനാഥത്വത്തിന് വിടപറഞ്ഞ് തിരിച്ച് ഇന്ത്യയിലേക്ക്

12 വര്‍ഷം മുമ്പ് അതിര്‍ത്തിയില്‍വച്ചു വഴിതെറ്റി പാക്കിസ്ഥാനിലെത്തിയതാണ് ഗീത എന്ന പെണ്‍കുട്ടി. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത അവളെ പാക്കിസ്ഥാനിലെ ഒരു സന്നദ്ധസംഘടന സംരക്ഷിച്ചുവരികയായിരുന്നു. ഇന്ത്യയില്‍ അവിചാരിതമായി എത്തിയ പാക് പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സല്‍മാന്‍ഖാന്‍ ചിത്രം ബജ്‌റംഗി ഭായിജാന്‍ ഹിറ്റായതോടെയാണ് പാക്കിസ്ഥാനില്‍ കഴിയുന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ വാര്‍ത്തകളില്‍ നിറയുന്നത്.
ഗീതയ്ക്ക് ഇപ്പോള്‍ 23 വയസുണ്ട്. മതിയായ രേഖകളില്ലാതെ പല തീവണ്ടികളിലായി ദിവസങ്ങളോളം യാത്ര ചെയ്താണ് ഗീത പാക്കിസ്ഥാനിലെത്തിയതെന്നു പറയപ്പെടുന്നു. സംഝോഥ എക്‌സ്പ്രസില്‍ ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്ന അവളെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിലെ ഭടന്‍ സന്നദ്ധസംഘടനയായ യദി ഫൗണ്ടേഷനിലെത്തിക്കുകയായിരുന്നു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അയച്ചു കൊടുത്ത ഫോട്ടോയില്‍നിന്നു അച്ഛനെയും സഹോദരങ്ങളെയും ഗീത തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ബിഹാറില്‍ താമസിക്കുന്ന കുടുംബത്തെ കണ്ടൈത്തിയതായും ഡിഎന്‍എ പരിശോധനയ്ക്കുശേഷം ഉടന്‍ ഗീതയെ ഇന്ത്യയില്‍ എത്തിക്കുമെന്നും ട്വീറ്റിലൂടെ സുഷമ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























