വിവാഹിതനെന്ന വിവരം മറച്ചുവച്ച മോഡിക്കെതിരെ നടപടിയില്ല; സുപ്രീം കോടതി ഹര്‍ജി തള്ളി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികയില്‍ വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദാബാദ് സ്വദേശിയായ നിഷാന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇതേ ആവശ്യം ഉന്നയിച്ച് അഹമ്മദാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചപ്പോഴാണ് മോഡി താന്‍ വിവാഹിതനാണെന്ന് സമ്മതിച്ചത്. എന്നാല്‍ ഗുജറാത്തില്‍ നേരത്തെ ഒന്നിലധികം തവണ മുഖ്യമന്ത്രിയായപ്പോഴും നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ താന്‍ വിവാഹിതനാണെന്ന് മോഡി വെളിപ്പെടുത്തിയിരുന്നില്ല.
ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് മോഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിഷാന്ത് കോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹിതനാണെന്ന് നേരത്തെ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നടപടി എടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























