Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി

17 OCTOBER 2015 08:08 AM IST
മലയാളി വാര്‍ത്ത.

More Stories...

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി. ഹൈക്കോടതിയിലേയും സുപ്രീം കോടതി ജഡ്ജിമാരേയും ചീഫ് ജസ്റ്റിസുമാരേയും നിയമിക്കുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ കമ്മിഷന്‍ രൂപവത്കരിച്ചത്. രണ്ടുപതിറ്റാണ്ടിലേറെ പഴക്കമുള്ള, മുതിര്‍ന്ന അഞ്ചു ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കൊളീജിയം സംവിധാനം തുടരണമെന്നതുള്‍പ്പെടെയുള്ള സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരമായി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷനെന്നും ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ബഞ്ച് വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച കോടതി, നിയമന കമ്മിഷന്‍ രൂപവത്കരിക്കാനായി കൊണ്ടുവന്ന 99 ാം ഭരണഘടനാ ഭേദഗതിയും റദ്ദാക്കി. കൊളീജിയം സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും അതില്‍ പരിഷ്‌കരണം വേണം. ഇതിനായി പ്രത്യേക സമിതി വേണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം മൂന്നിന് ജഡ്ജിമാരുടെ യോഗം ചേരും.
സുപ്രീംകോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍, ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ അഭിഭാഷക സംഘടനകളും എന്‍.ജി.ഒകളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ജുഡീഷ്യല്‍ കമ്മിഷനെതിരേ കോടതിമുമ്പാകെ എത്തിയത്. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷമായിരുന്നു സുപ്രധാന വിധി.
ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ ഭരണഘടനാപരമായ അധികാരങ്ങളെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. അതേസമയം കമ്മിഷന്‍ രൂപവത്കരണത്തിനെതിരേയുള്ള പരാതികള്‍ വിപുലമായ ബെഞ്ചിനു വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഭരണഘടനാ ബെഞ്ചിലെ ജെ.എസ്. ഖേഹര്‍, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് കമ്മിഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ബെഞ്ചിലെ മറ്റൊരംഗം ജെ. ചെലമേശ്വര്‍ അതിനു വിരുദ്ധമായാണ് വിധിയെഴുതിയത്. മികച്ച ജഡ്ജി ആരെന്ന് തീരുമാനിക്കാന്‍ ജഡ്ജിമാര്‍ക്കു മാത്രമേ കഴിയൂ എന്നത് അന്ധവിശ്വാസമാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു.
കൊളീജിയത്തിനു സുതാര്യതയില്ലെന്ന വിമര്‍ശനം അഭിഭാഷകര്‍ക്കിടയില്‍ നേരത്തേ ഉടലെടുത്തിരുന്നു. എന്നാല്‍ ജഡ്ജിമാരെ നിയമിക്കുന്ന സമിതിയില്‍ നിയമക്രമങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയക്കാര്‍ക്കു പ്രാമുഖ്യം ലഭിക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന നിലപാടായിരുന്നു അഭിഭാഷകര്‍ സ്വീകരിച്ചത്. കമ്മിഷന്‍ രൂപവത്കരിച്ചു ദിവസങ്ങള്‍ക്കകം പരസ്യ എതിര്‍പ്പുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നിരുന്നു. കമ്മിഷന്റെ നിയമസാധുത സംബന്ധിച്ച് തീരുമാനമായ ശേഷമേ അതുമായി സഹകരിക്കൂവെന്നും അറിയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.
ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയുടെ മേല്‍ക്കൈ അംഗീകരിക്കാന്‍ കഴിയില്ലെന്നും നിയമനത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നുമുള്ള നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായാണ് ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനു നിയമമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി ഭരണഘടനയുടെ 124 ാം വകുപ്പ് ഭേദഗതി ചെയ്ത് കഴിഞ്ഞ ഏപ്രിലില്‍ കമ്മിഷന്‍ രൂപവത്കരിച്ചത്. രണ്ടുമുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി എന്നിവരും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന രണ്ടു പ്രമുഖ വ്യക്തികളും അടങ്ങുന്ന അഞ്ചംഗ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (2 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (10 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends