ഒടുവില്‍ ഉറപ്പാക്കി... ട്രെയിനുകളില്‍ ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം, സിബിഐ റെയ്ഡില്‍ 20 കോടി രൂപ കണ്ടെടുത്തു

ട്രെയിന്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ വെള്ളം കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിദ്വമാണ്. പക്ഷേ ശുദ്ധമായ വെള്ളമല്ല കിട്ടുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ട്രെയിനുകളില്‍ ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം വിതരണം ചെയ്ത സംഭവത്തില്‍ സിബിഐ നടത്തിയ റെയ്ഡ് 20 കോടി രൂപ കണ്ടെടുത്തു. വടക്കന്‍ റയില്‍വേ മുന്‍ ഉദ്യോഗസ്ഥരായ രണ്ടുപേരുടേതുള്‍പ്പെടെ 13 സ്ഥലങ്ങളിലും ഡല്‍ഹിയിലും നോയിഡയിലുമുള്ള ഏഴു സ്വകാര്യ കമ്പനികളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. വടക്കന്‍ റയില്‍വേയുടെ മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ എം.എസ്.ചലിയ, സന്ദീപ് സിലാസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് റെയ്ഡ് നടത്തിയത്.
അതേസമയം, അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ റയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടതായും റയില്‍വേ മന്ത്രാലയം അറിയിച്ചു. യുപിഎ മന്ത്രിമാരായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, അംബിക സോണി എന്നിവരുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് സിലാസ്. രാജധാനി, ശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റയില്‍വേയുടെ സ്വന്തം ബ്രാന്‍ഡായ റയില്‍ നീര്‍ കുടിവെള്ളം മാത്രമേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ഇവിടങ്ങളിലും ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം വിതരണം ചെയ്യാന്‍ ചലിയയും സിലാസും ഒത്താശ ചെയ്‌തെന്നാണ് സിബിഐ കണ്ടെത്തിയത്.
ആര്‍കെ അസോഷ്യേറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, സത്യം കേറ്ററേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, അംബുജ് ഹോട്ടല്‍ ആന്‍ഡ് റിയല്‍ എസ്‌റ്റേറ്റ്, പികെ അസോഷ്യേറ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, സണ്‍ഷൈന്‍ െ്രെപവറ്റ് ലിമിറ്റഡ്, ബ്രന്ദാവന്‍ ഫൂഡ് പ്രോഡക്ട് ആന്‍ഡ് ഫൂഡ് വേള്‍ഡ് എന്നിവയാണ് സിബിഐ റെയ്ഡ് നടത്തിയ കമ്പനികള്‍. ആര്‍കെ അസോഷ്യേറ്റ്‌സിന്റെയും ബ്രന്ദാവന്‍ ഫൂഡ് പ്രോഡക്ട് വേള്‍ഡിന്റെയും ഉടമസ്ഥരായ ശ്യാം ബിഹാരി അഗര്‍വാള്‍ മക്കളായ അഭിഷേക് അഗര്‍വാള്‍, രാഹുല്‍ അഗര്‍വാള്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് 20 കോടി രൂപ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























