ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയായി

ഡല്‍ഹിയെ വീണ്ടും നടുക്കി മറ്റൊരു കൂട്ടബലാത്സംഗം കൂടി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ക്കു നേരെയാണ് ക്രൂരമായ പീഡനം. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കേശവപുരത്തുനിന്നുള്ള നാലു വയസുള്ള ബാലിക പീഡനത്തിനിരയായ സംഭവത്തിനു ഒരാഴ്ച പിന്നിടുമ്പോഴാണ് ഡല്‍ഹില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
വെസ്റ്റ് ഡല്‍ഹിയില്‍ നഗ്ലോയി മേഖലയിലെ രണ്ടര വയസുകാരിയാണ് പീഡനത്തിനിരയാക്കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ ഈസ്റ്റ് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയിലെ അഞ്ചു വയസുകാരിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ആനന്ദ് വിഹാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. നഗ്ലോയി മേഖലയിലെ സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ടര വയസുകാരിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























