വ്യാപം അഴിമതിയില്‍ ദുരൂഹമരണം : ഐ.എഫ്.എസ് ഓഫീസര്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതിക്കേസില്‍ ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങള്‍ തുടരുന്നു. ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. വ്യാപം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഇദ്ദേഹം.
പുരിജോധ്പൂര്‍ എക്‌സ്പ്രസില്‍ പുരിയില്‍ നിന്ന് ഭാര്യ നിത സിങ്ങിനോടൊപ്പം ഭോപ്പാലിലേക്ക് യാത്ര തിരിച്ച വിജയ് ബഹാദൂറിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെന്ന് ഝാര്‍സുഗുഡ ഡി.എസ്.പി പറഞ്ഞു. എ.സി കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ സാധാരണ തുറന്നുകിടക്കാറില്ല.
കോച്ചില്‍ സാധാരണയുണ്ടായിരിക്കേണ്ട സഹായിയും സംഭവദിവസം ഈ കോച്ചിലുണ്ടായിരുന്നില്ല. തുറന്നുകിടക്കുന്ന വാതില്‍ അടച്ചുവരാം എന്ന് പറഞ്ഞ ബഹാദൂര്‍ പിന്നെ തിരിച്ചുവന്നില്ല എന്നാണ് ഭാര്യ പറയുന്നത്. ഈ അഴിമതി പുറത്തുവന്ന ശേഷം ഇതുവരെ 45 ഓളം പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























