പാതയോരങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാരിന്റെ വിലക്ക്

തെരുവ് ഭക്ഷണ കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ പാതയോരങ്ങളില്‍ ഭക്ഷണം പാകം ചെയ്യനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അനാരോഗ്യകരമായ ചുറ്റുപാടില്‍ തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വിലക്ക് ഏറ്റവുമധികം ബാധിക്കുക തെരുവിലെ ഭക്ഷണ കച്ചവടക്കാരെയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നേരില്‍ കണ്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍.
ഒക്ടോബര്‍ 13നാണ് തെരുവില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. ഇത് എത്രയും വേഗം നടപ്പിലാക്കാനും തദ്ദേശ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നത് പ്രായോഗികമല്ല എന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവമാണ് അതിനവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പദ്ധതി സംബന്ധിച്ച് വ്യാപാരി സംഘടനകളുടേയും മറ്റു തല്പരകക്ഷികളുടേയും അഭിപ്രായം ആരായേണ്ടതുണ്ട്.ലക്ഷക്കണക്കിന് വരുന്ന കച്ചവടക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കച്ചവടക്കാര്‍. പുതിയ പദ്ധതി പ്രകാരം കച്ചവടക്കാര്‍ക്ക് തെരവോരങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ അവരുടെ കച്ചവടസാമഗ്രികള്‍ കച്ചവടസ്ഥലത്ത് സൂക്ഷിക്കാനോ ആവില്ല. വെള്ളമോ ഇലക്ട്രിസിറ്റി സൗകര്യമോ ഇവര്‍ക്ക് ലഭിക്കില്ല. മാത്രമല്ല ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഉച്ചത്തില്‍ വിളിക്കുന്നതിനും നിരോധനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























