ഏഴാംവട്ടം ഭരണതുടര്‍ച്ച..... ഗുജറാത്തില്‍ ചരിത്ര വിജയം.... ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഘോഷത്തില്‍..... പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി നേതാക്കളാണ് ദില്ലി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്‌ളാദം പങ്കിട്ടു

ഏഴാംവട്ടം ഭരണതുടര്‍ച്ച..... ഗുജറാത്തില്‍ ചരിത്ര വിജയം.... ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഘോഷത്തില്‍..... പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി നേതാക്കളാണ് ദില്ലി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്‌ളാദം പങ്കിട്ടു.
ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ നമസ്‌കരിക്കുന്നെന്നും വ്യക്തമാക്കിയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
വികസിത ഗുജറാത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാള്‍ നല്ല ഇടമില്ലെന്നും കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് ഇന്ത്യാ ഫസ്റ്റെന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി .
യുവാക്കള്‍ ബി ജെ പിക്കൊപ്പമാണെന്ന് ചൂണ്ടികാട്ടിയ നരേന്ദ്രമോദി വരുന്ന 25 വര്‍ഷം വികസനത്തിന്റെ രാഷ്ട്രീയമാണ് രാജ്യം കാണുകയെന്നും പറഞ്ഞു. രാംപൂരിലെ വിജയം എടുത്ത് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങള്‍ നേര്‍ന്നു .
ഹിമാചലിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ മോദി ആദ്യമായാണ് ഹിമാചലിലെ ഭൂരിപക്ഷം ഇത്ര കുറയുന്നതെന്നും വളരെ ചെറിയ വ്യത്യാസത്തിനാണ് ജയം നഷ്ടപ്പെട്ടതെന്നും ചൂണ്ടികാട്ടുകയുണ്ടായി.
"
https://www.facebook.com/Malayalivartha