വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു; അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരിക്കെവെയാണ് മരണം; പൊതുപരിപാടിക്കിടെ മന്ത്രിയുടെ നെഞ്ചിലേക്ക് വെടിയുതിർത്തത് എഎസ്‌ഐ ഗോപാല്‍ ദാസ്

ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഇന്നായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വെടിയുണ്ട തുളഞ്ഞു കയറിയത്.
ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടി വച്ചത്. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്‌രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് വ്യക്തമാക്കി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്നാണ് വെടിയേറ്റത്. ഇതിന്റെ വിഡിയോ വൈറലാണ്. നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ച്ചയും വീഡിയോയിൽ ഉണ്ട്.
അതേസമയം എഎസ്‌ഐ ഗോപാല്‍ദാസിന് മാനസികപ്രശ്‌നമുണ്ടെന്ന് ഭാര്യ ജയന്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഗോപാല്‍ദാസ് മരുന്ന് കഴിക്കുന്നുണ്ടെന്നും മന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ലെന്നും ഗോപാല്‍ദാസിന്റെ ഭാര്യ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha